ബെംഗളൂരു: തിലകവും കുങ്കുമവും, സിന്ദുരവും പൊട്ടും തൊട്ട് വരുന്ന വിദ്യാര്‍ത്ഥികളെ വഴിയില്‍ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കര്‍ണ്ണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ്. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയ്പൂര്‍ ജില്ലയില്‍ കുങ്കുമം തൊട്ട് വന്ന വിദ്യാര്‍ത്ഥിയെ വഴിയില്‍ തടഞ്ഞതിനെത്തുടര്‍ന്നാണ് മന്ത്രിയുടെ ഈ വിശദീകരണം. ഈ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യം ഉയരുകയാണ്.
കുങ്കുമം, സിന്ദുരം, പൊട്ട് തുടങ്ങിയവയെല്ലാം നമ്മുടെ സംസ്കാരത്തിന്റെ അടയാളങ്ങളാണ്. അതെല്ലാം അലങ്കാരത്തിനായി ഉപയോഗിക്കുന്നതാണ്. ഇതിനെ ഹിജാബുമാ.യി താരതമ്യം ചെയ്യാനാവില്ല. കാരണം ഹിജാബ് മതവേഷമാണ്.- ബി.സി. നാഗേഷ് ചൂണ്ടിക്കാട്ടി. അതിനാല്‍ കുങ്കുമവും സിന്ദുരവും അണിഞ്ഞുവരുന്ന കുട്ടികളെ തടയുന്ന വിദ്യാഭ്യാസ അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും നാഗേഷ് പറഞ്ഞു.
ഹിജാബ് മതത്തെ പ്രതിനിധാനം ചെയ്യുന്നു. എന്നാല്‍ വളകളും പൊട്ടുമെല്ലാം അലങ്കാരങ്ങള്‍ മാത്രമാണ്. ഈ അലങ്കാരങ്ങള്‍ അണിയുന്നതിന് വിലക്കില്ല. കുങ്കുമമോ പൊട്ടോ നീക്കാന്‍ അധ്യാപകര്‍ പറയരുതെന്നും അദ്ദേഹം താക്കീത് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: