തിരുവന്തപുരം: ആദാനിഗ്രൂപ്പ് ഏറ്റെടുത്ത തിരുവന്തപുരം വിമാനത്താവളം ലോകോത്തരനിലനാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി പുതിയ ഒരു കെട്ടിടം കൂടി ഏറ്റെടുക്കുന്നതിനായി കരാര്‍ ആയി
.നിലവിലെ വിമാനത്താവളത്തിന് തൊട്ടടുത്തുളള അത്യാധുനിക കെട്ടിടമാണ പുതുതായി ഏറ്റെടുത്തത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചര്‍ച്ചകള്‍ അവസാന ഘടത്തിലാണ്.നിലവില്‍ പ്രവര്‍ത്തന ക്ഷമമായ കെട്ടിടം ഏറ്റെടുക്കുന്നതിനുളള കരാറാണ് ആയിരിക്കുന്നത്.
വിമാനത്താവളത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അദാനി ഗ്രൂപ്പാണ്.
വിമാനത്തിവളത്തിന് സമീപം ഉളള ജലാശയത്തിനെ വികസിപ്പിച്ച് അത് വഴി വിമാനത്തവാളത്തിലേക്ക് എത്തുന്നതിനുളള പദ്ധതിയും ആലോചിക്കുന്നുണ്ട്.ലോകോത്തര നിലവാരത്തിലുളള ഭക്ഷണശാലയും കഴിഞ്ഞദിവസം തുറന്നിരുന്നു.
ദക്ഷണിന്ത്യന്‍, ഉത്തരേന്ത്യന്‍,കോണ്ടിനന്റല്, ബുഫേ സംവിധാനങ്ങള്‍ എല്ലാം തന്നെ ഇതില്‍ ഉണ്ട്.ഇത് കൂടാതെ നിലവധി അന്താരാഷ്ട്ര എയര്‍ലൈനുമായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.ഉടന്‍ തന്നെ ഓസ്ട്രേലിയ ഉള്‍പ്പെടെയുളള അന്താരാഷ്ട്ര വിമാനകമ്പനികളുടെ പ്രവര്‍ത്തനം ഇവിടെ ആരംഭിക്കും.കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു അദാനി തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: