തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ നിയമനത്തിലൂടെ വിവാദത്തിലായ ഹൈറേഞ്ച് റൂറല്‍ ഡവലപ്മെന്റ് സൊസൈറ്റിക്കെതിരെ വിവിധ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നതായി സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റ് എസ് കൃഷ്ണകുമാര്‍ പരസ്യമായി പറയുകയും അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. മുന്‍ എസ്എഫ്ഐ നേതാവ് ്അജി കൃഷ്ണന് സ്ഥാപിച്ച സൊസൈറ്റിക്കെതിരെ അന്വേഷണം ഉണ്ടായില്ല. എന്നാല്‍ കൃഷ്ണകുമാറിന് സംഘടനയുമായി ഇപ്പോള്‍ ബന്ധമില്ലന്നും പ്രസിഡന്റായിരുന്ന കാലത്ത് ഒന്നരക്കോടി രൂപ സംഘടനയുടെ കൈയില്‍നിന്ന് വെട്ടിച്ചെടുത്തതിന് പുറത്താക്കിയിരുന്നു വെന്നുമാണ് അജി കൃഷ്ണന് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. കോടികള്‍ നഷ്ടപ്പെട്ടിട്ടും പോലീസില്‍ പരാതി നല്‍കാതിരുന്നതിന് വിശദീകരണം ഇല്ല. ആദിവാസി മേഖലയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഉള്‍പ്പെടെ പദ്ധതികള്‍ ഏറ്റെടുത്തു പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയില്‍ വലിയ സാമ്പത്തിക തിരിമറി നടന്നു എന്ന് ഭാരവഹികള്തന്നെ പരസ്യപ്പെടുത്തിയ സാഹചര്യത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്റേറ്റ് ഉള്‍പ്പെടെ അന്വേഷിക്കും.
നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ 1997 ആഗസ്റ്റ് 13 ന് കട്ടപ്പന ആസ്ഥാനമായിട്ടാണ് എച്ച് ആര് ഡി എസ് രജിസ്ട്രര്‍ ചെയ്യുന്നത്. ആദ്യ യുപിഎ സര്‍ക്കാറിന്റെ കാലത്താണ് ( 2004 ജനുവരി 14)സന്നദ്ധസംഘടനകള്‍ക്ക് നികുതി ഇളവ് കിട്ടുന്ന 12 എഎ രജിസ്ട്രഷന് സൊസൈറ്റി നേടുന്നത്. സംഭവനനല്കുന്നവര്ക്കും നികുതി ഇളവു ലഭിക്കുന്ന 80ജി രജിസ്ട്രേഷന് രണ്ടാം യുപിഎ സര്‍ക്കാറിന്റെ കാലത്തും (2002 മെയ് 5) നേടി. വിദേശ സംഭാവന സ്വീകരിക്കാനുള്ള എഫ്സിആര്‍എ രജ്സ്ട്രേഷന് കഴിഞ്ഞ വര്‍ഷവും കിട്ടി.
സ്വപ്ന വരുന്നതുവരെ കേരളത്തില്‍ പോലും അധികം ആരും അറിഞ്ഞിട്ടില്ലാത്ത സൊസൈറ്റി ഔദ്യോഗികമായി നല്‍കിയിരിക്കുന്ന പ്രൊഫൈല്‍ കണ്ടാല്‍ ഞെട്ടും. മൂന്നു പദ്ധതികളിലായി 16,793 കോടിയുടെ പദ്ധതികളാണ് ആദിവാസി മേഖലയില്‍ അവര്‍ നടത്തുന്നത്. ഒരുകോടി വീടുകള്‍ സൗജന്യമായി വെച്ചു നല്കുന്ന സദ്ഗ്രഹ പദ്ധതിയുടെ ചെലവായി കാണിച്ചിരിക്കുന്ന തുക 15,970 കോടി. പതിനാറായിരം രൂപയക്ക് ഒരു വിട് പണിയുന്നതെങ്ങനെ എന്ന സംശയം ഉയരും.
അട്ടപ്പാടിയിലെ ആദിവാസികളെ സ്വയം പര്യാപ്തതയില്‍ എത്തിക്കുന്നതിനായാണ് ‘കര്‍ഷക’ എന്ന പേരില്‍ അട്ടപ്പാടിയിലെ അയ്യായിരം ഏക്കര്‍ തരിശുനിലം കൃഷിയുക്തമാക്കുന്നതിനായുള്ള 270 കോടി രൂപയുടെ പ്രോജക്ടാണ് മറ്റൊന്ന്.
ആദിവാസി സമൂഹത്തിന്റെ പോഷകാഹാരം പരിഹരിക്കാനുള്ള 552 കോടിയുടെ ആജ്ഞേയ പദ്ധതിയാണ് മൂന്നാമത്തേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: