തൊടുപുഴ : സ്വപ്ന സുരേഷിന് ജോലി നല്കിയ എച്ച്ആര്‍ഡിഎസ് എന്ന സ്ഥാപനത്തിന് ബിജെപിയുമായി ഒരു ബന്ധവും ഇല്ലെന്ന് സെക്രട്ടറി അജി കൃഷ്ണന്. സ്വ്പനയെ കമ്പനിയുടെ ചട്ടങ്ങള്‍ പ്രകാരം ഇന്റര്‍വ്യൂവിലൂടെയാണ് തെരഞ്ഞെടുത്തത്. തുടര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡുമായി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിയമിക്കുന്നത്. പ്രവര്‍ത്തി പരിചയം മാനദണ്ഡമാക്കിയാണ് നിയമനം നല്‍കിയതെന്നും അജി കൃഷ്ണന് പ്രതികരിച്ചു.
ഒരു സുഹൃത്ത് വഴിയാണ് സ്വപ്നയെ കുറിച്ച് അറിഞ്ഞത്. അവര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്നും ജോലി ആവശ്യമാണെന്നും പറഞ്ഞതിനെ തുടര്‍ന്ന് സ്വപ്നയോട് ബയോഡാറ്റ അയയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കമ്പനിയുടെ നടപടിക്രമങ്ങള്‍ പ്രകാരം എച്ച്ആര്‍ ഡിപ്പാര്‍ട്ട്മെന്റ് ഇന്റര്‍വ്യൂ നടത്തിയാണ് സ്വപ്നയെ ജോലിക്ക് എടുത്തത്.
എച്ച്ആര്‍ഡിഎസിന് ബിജെപിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് മണ്ടത്തരമാണ്. ബിജെപിയില്‍ പ്രവര്‍ത്തിച്ചവര്‍ സംഘടനയില്‍ ഉണ്ടാകും എന്നാല്‍ എച്ച്ആര്‍ഡിഎസിന് ബിജെപിയുമായി ഒരു ബന്ധവുമില്ല.കേസ് നിലനില്ക്കുന്നു എന്നതുകൊണ്ട് തന്നെ വിഷയം ചര്‍ച്ച ചെയ്തിരുന്നു. കേസില്‍ ആരോപണ വിധേയ മാത്രമാണ് അവര്‍. കുറ്റക്കാരിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. അവരുടെ ഈ മേഖലയിലെ പ്രവര്‍ത്തിപരിചയം പരിഗണിച്ചാണ് ഇപ്പോള്‍ ജോലി നല്‍കിയത്.
കേസില്‍ ഉള്‍പ്പെട്ട ശിവശങ്കര്‍ ഐഎഎസിന് സംസ്ഥാന സര്‍ക്കാര്‍ ജോലിയില്‍ വീണ്ടും പ്രവേശനം നല്കി. ഉന്നത വിദ്യാഭ്യാസമുള്ള ആളാണല്ലോ അദ്ദേഹം. വിദ്യാഭ്യാസ യോഗ്യത കുറവാണെന്ന് പറയുന്ന സ്വപ്നയ്ക്ക് എച്ച്ആര്‍ഡിഎസ് ഒരു ജോലി കൊടുക്കുമ്പോള്‍ മാത്രം വിവാദമാകുന്നു. ഇത്തരം ഇരട്ടത്താപ്പാണ് അവസാനിപ്പിക്കേണ്ടതെന്നും അജി കൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
എച്ച്ആര്‍ഡിഎസിന് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പറഞ്ഞിരുന്നു. സുഹൃത്ത് വഴിയാണ് താന്‍ എച്ച്ആര്ഡിഎസിലേക്ക് ജോലിക്ക് അപേക്ഷിച്ചതെന്നും രണ്ട് തവണ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തശേഷമാണ് തനിക്ക് ജോലി നല്‍കിയത്. അനാവശ്യ വിവാദങ്ങളൊന്നും ഉണ്ടാക്കരുതെന്ന് കഴിഞ്ഞ ദിവസം സ്വപ്നയും പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: