കൊച്ചി: ദാമോദരന്‍ താമരപ്പിള്ളി ഫിലിംസിസിന്റെ ബാനറില്‍ കെ. ടി. ദാമോദരന്‍ നിര്‍മ്മിക്കുന്ന ‘ജാനകി’ പുതിയ സിനിമയുടെ ഷൂട്ടിങ്ങിന്റെ ആദ്യ ഷെഡ്യൂള്‍ തേക്കടി, മൂന്നാര്‍, വാഗമണ്‍ ,വട്ടവട, ആലപ്പുഴ, കോവളം എന്നീ സ്ഥലങ്ങളോടൊപ്പം തമിഴ്നാട്ടിലെ കാര്‍ഷിക വിളകളുടെ കേന്ദ്രമായ കമ്പം, തേനി എന്നിവിടങ്ങളിലുമായി പുരോഗമിക്കുന്നു.
തികച്ചും വ്യത്യസ്തമായ ഒരു പ്രമേയമാണ് ‘ജാനകി’യിലൂടെ നവാഗത സംവിധായകനായ ശ്യാം ശങ്കരന് കൊരുമ്പ് അവതരിപ്പിക്കുന്നത്. ജാനു, നളിനി, കീര്‍ത്തി എന്നു മൂന്നു സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ഈ സിനിമ മുന്നോട്ടു പോകുന്നത്. നിഷ്കളങ്കരായ കര്‍ഷകര്‍ മാത്രം താമസിക്കുന്ന കുറവന്‍മല എന്ന ഗ്രാമത്തിലെ ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവബഹുലമായ കഥാസന്ദര്‍ഭങ്ങളിലൂടെ ‘ജാനകി’ കടന്നു പോകുന്നുണ്ട്.
പൂര്‍ണ്ണമായും പുതുമുഖങ്ങളെ മാത്രം അണിനിരത്തി തയ്യാറാക്കുന്ന ഈ ചിത്രത്തിന്റെ കഥയും ശ്യാം ശങ്കരന് കൊരുമ്പിന്റേതാണ്. തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കൂടിയായ പി കെ ബിജുവാണ്.ടോമിന് തോമസ്, ദാമോദരന്‍, ജോഷി പോള്‍, രാജീവ് മുല്ലപ്പിള്ളി, അഖില്‍ ബാബു, സജീവ് കെ തണ്ടാശ്ശേരി, ദേവനന്ദന, അര്‍ച്ചന, എസ് പ്രിയ, ദേവിക, എന്‍ എല്‍ പ്രിയമോള്, ബിജി കാലിക്കറ്റ്, ഹര്‍ഷ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിനോജ് പല്ലിശ്ശേരി (പ്രൊഡക്ഷന്‍ കണ്ട്രോളര്), ഷിനോ ഷാബി (സ്പോട്ട് എഡിറ്റര്‍), അര്‍ച്ചന, ദേവിക (കോസ്റ്റ്യും), ബിന്‍സീര്‍ (ക്യാമറ), അനൂപ് സിംഗ് ( ഹെലിക്യാം), നിത്യ മേരി, ശ്രുതി സി എസ് (മേക്കപ്പ്), ജോഷി പോള്‍ (ഫിനാന്‍സ് കണ്ട്രോളര്), വിജേഷ്, ഹേമന് (പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്), നിഷാദ് കുമളി(ലൊക്കേഷന്‍ മാനേജര്‍), ജിറ്റ് ജോബ്, സുജിത്ത് ഷാജി (കലാസംവിധാനം), അമീന് മജീദ്, നിഖില്‍ മേനോന് (അസോസിയേറ്റ് ഡയറക്ടര്‍മാര്‍), അഖില്‍ ബാബു, ശിവമോഹന്‍ (അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍), സുദീപ് പ്രസാദ് (ക്യാമറ അസോസിയേറ്റ്), അക്ഷയ് ആന്റണി (ക്യാമറ അസിസ്റ്റന്റ്), റോക്കി നെടുങ്കണ്ടം ( ഹെലിക്യാം അസിസ്റ്റന്റ്), രാജീവ് മുല്ലപ്പിള്ളി (എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍), അനൂപ് സിംഗ് പള്ളത്തേരി (സ്റ്റില്‍സ്) .പി ആര് സുമേരന്‍ (പി ആര് ഓ) എന്നിവരാണ് ‘ജാനകി’യുടെ അണിയറ പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: