തിരുവനന്തപുരം: രാജ്ഭവനില്‍ മാധ്യമ പ്രവര്ത്തകന് ഹരി എസ് കര്‍ത്തയെ നിയമിച്ചത് ഭരണഘടനാലംഘനം എന്നാണ് കേരളത്തിലെ ഭരണ- പ്രതിപക്ഷ നിരയിലെ ചില നേതാക്കളുടെ കണ്ടെത്തല്‍.. ഹരി കര്‍ത്ത ബിജെപി ക്കാരനാണ് .സംസ്ഥാന കമ്മറ്റി അംഗമാണ് . ഇനി രാജ് ഭവന്റെ നിയന്ത്രണം ബിജെപി നേതൃത്വം പറയുന്നതുപോലെയാകും. എന്നൊക്കെയായിരുന്നു വിലയിരുത്തല്‍. അദ്ദേഹം സംസ്ഥാന കമ്മറ്റിയിലൊന്നും ഇല്ല എന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് വ്യക്തമാക്കിയപ്പോള്‍ ചാനല്‍ ചര്‍ച്ചകള്‍ക്കായുളള ബിജെപിയുടെ പാനലില്‍ അവസാനത്തെ പേരുകാരന് അദ്ദേഹമാണെന്ന കണ്ടെത്തല്‍ പാര്‍ട്ടി ചാനല്‍ എക്സ്ക്യൂസീവ് വാര്‍ത്തയാക്കി. ചാനല്‍ മേധാവിക്ക് ബിജെപി ഓഫീസില്‍നിന്ന് അയച്ചുകൊടുത്ത, ചര്‍ച്ചക്ക് വിളിക്കേണ്ടവരുടെ പട്ടികയായിരുന്നു അത്. പാര്‍ട്ടിയുമായി പുലബന്ധം ഇല്ലാത്തവരേയും പാര്‍ട്ടി നിലപാട് എന്തെന്ന് അറിയാത്തവരേയും ചാനലുകള്‍ ബിജെപി വക്താക്കളായി അവതരിപ്പിക്കുന്നത് കണ്ട് മടുത്തപ്പോള്‍ ചെയ്ത സംവിധാനം.
ഹരി കര്‍ത്ത സംസ്ഥാന കമ്മറ്റിയി്ല് ഇല്ല എന്നല്ലാതെ ബിജെപിക്കാരന് അല്ല എന്ന ആരും പറഞ്ഞില്ല. സംസ്ഥാനത്തെ എണ്ണംപറഞ്ഞ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളായ അദ്ദേഹം സജീവ രാഷ്ട്രീയപ്രവര്ത്തനത്തിലില്ലാത്ത ആളാണെന്ന് അറിയാത്ത മാധ്യമ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് ഉണ്ടാകാന്‍ വഴിയില്ല.
രാജ് ഭവനിലെ നിയമനം ഗവര്‍ണര്‍ ഒരു തുണ്ടുകൊടുത്തുള്ളതല്ല. നിയമിക്കപ്പെടുന്നവരുടെ വിശദവിവരം അന്വേണ ഏജന്‍സികള്‍ പഠിക്കും. അതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ടു നല്‍കും . സംസ്ഥാന സര്‍ക്കാറാണ് നിയമനം നടത്തേണ്ടത്. ഇവിടെയും ആ കടമ്പ എല്ലാ കടന്നിട്ടുണ്ട്. ബിജെപിക്കാരനെ നിയമിക്കാന്‍ നിയമ തടസ്സം ഉണ്ടെങ്കില്‍ ഭരണ ഘടനാ വിരുദ്ധമാണെങ്കില്‍ പ്രതിക്കൂട്ടില്‍ പിണറായി സര്‍ക്കാറാണ്. ഉദ്ദിഷ്ടകാര്യത്തിനുളള ഉപകാരസ്മരണയാണ് നിയമനം എന്ന സതീശന്മാരുടെ ആരോപണത്തിന് മറുപടി പറയേണ്ടവര്‍ നിയമിച്ചവരാണ്
എന്നാല്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ ആകില്ല എന്നതാണ് ചരിത്രം. പാര്‍ട്ടി ബന്ധമുള്ള നിരവധി പേര് രാജ് ഭവനുകളില്‍ നിയമിക്കപ്പെട്ടതിന്റെ പട്ടിക വേണമെങ്കില്‍ തരാമെന്ന് ആരിഫ് മുഹമ്മദ് ഖാന് തന്നെ വ്യക്തമാക്കിയപ്പോള്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസുകാരുടെ ബഹളം കുറച്ചു കുറഞ്ഞു. സഖാക്കന്മാര് ബഹളം തുടരുന്നു. അവരുടെ ആരും ഇതേവരെ ഗവര്‍ണര്‍ മാര്‍ ആയിട്ടില്ല, ഇനി ഒട്ട് ആകാനും പോകുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ പാര്ട്ടിക്കാരെയൊന്നും രാജ് ഭവനില്‍ നിയമിച്ചിട്ടില്ല എന്നും നിയമിക്കില്ല എന്നും പറയുന്നതിനെ തള്ളാനും വയ്യ.
രാജ് ഭവനില്‍ രാഷ്ട്രീയ ബന്ധം ഉള്ളവരെ നിയമിക്കാമോ നിയമിച്ചിട്ടുണ്ടോ എന്നറിയാന്‍ ആരിഫ് മുഹമ്മദ് ഖാന് പട്ടിക നല്‍കുന്നതുവരെ കാത്തിരിക്കാം. എന്നാല്‍ രാഷ്ട്രപതി ഭവനില്‍ സജീവ കെഎസ് യു പ്രവര്‍ത്തകനായിരുന്ന ആളെ നിയമിച്ചിരുന്ന കാര്യം എല്ലാവര്ക്കും അറിയാം. പ്രണവ് മുഖര്‍ജിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണി മഹാരാജാസ് കോളേജിലും ദല്‍ഹി ജെഎന്‍യുവിലും കെഎസ് യു വിന്റെ ചെയര്മാന് ആയിരുന്നു. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലേക്ക് സജീവമായി പരിഗണിക്കപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമാണ്. പാര്‍ട്ടി പാരമ്പര്യമുള്ള ഒരാള്‍ക്ക് രാഷ്ട്രപതി ഭവനിലാകാമെങ്കില് എന്തുകൊണ്ട് രാജ്ഭവനില്‍ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: