അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം, ആദിവാസി തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ ശരത്ത് അപ്പാനി നായകനാകുന്ന പുതിയ ചിത്രം ‘ബെര്‍നാര്‍ഡ്’ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകരായ എം.പത്മകുമാര്‍, ജിയോ ബേബി എന്നിവരുടെ പേജുകളിലൂടെയാണ് പുറത്തിറക്കിയത്.
അഞ്ജലി അമീര്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. ദേവപ്രസാദ് നാരായണനാണ് ‘ബെര്‍നാര്‍ഡ്’ എന്ന സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും സംഗീതവും ഒരുക്കുന്നത്. ബുദ്ധദേവ് സിനിമ പാര്‍ക്കിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ലിജു മാത്യുവും, എഡിറ്റിങ് ജെറിന്‍ രാജുവുമാണ്. ആര്‍ട്ട് വിപിന്‍ റാം,പ്രൊഡക്ഷന്‍ സിസൈനര്‍ ഹരി വെഞ്ഞാറമൂട്, കളറിസ്റ്റ് മിഥുന്‍, മേക്കപ്പ് രതീഷ് രവി, കോസ്റ്റ്യൂം ബിസ്‌നി ദേവപ്രസാദ്, ഡിസൈന്‍ പ്രേംജിത്ത് നടേശന്‍ എന്നിവരാണ് നിര്‍വ്വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക