കൊച്ചി: കന്യാകുമാരി-പൂന ജയന്തി എക്സ്പസ് മാര്‍ച്ച് അവസാനത്തോടെ ഓടിത്തുടങ്ങും. ഈ ട്രെയിനിന് 24 സ്ലീപ്പര്‍ കോച്ചുകള്‍ റെയില്‍വേ അനുവദിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ റദ്ദാക്കിയ ട്രെയിനുകള്‍ പലതും പുനരാരംഭിച്ചെങ്കിലും ജയന്തി എക്സ്പ്രസ് സര്‍വ്വീസ് പുനരാരംഭിക്കാത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു. മുംബൈ വരെ സര്‍വ്വീസ് നടത്തിയിരുന്ന ട്രെയിന്‍ പുണെ വരെയാക്കി ചുരുക്കിയിട്ടുണ്ട്.
മിക്ക ട്രെയിനുകള്‍ക്കും ആധുനികമായ എല്‍എച്ച്ബി (ലിങ്ക് ഹോഫ്മാന്‍ ബുഷ്) കോച്ചുകളാണ് നല്‍കുന്നത്. മംഗള, എറണാകുളം-പാറ്റ്ന എക്സ്പ്രസ് എന്നിവയ്ക്ക് ആധുനികമായ എല്‍എച്ച്ബി കോച്ചുകള്‍ നല്‍കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: