മെക്സിക്കോ : ഒരുകൂട്ടം പക്ഷികള്‍ ആകാശത്ത് നിന്നും മെക്സിക്കോ നഗരത്തില്‍ വന്നുവീഴുന്ന വീഡിയോ വൈറലായിക്കൊണ്ടിരിക്കുന്നു. മെക്സിക്കോയിലെ ചിഹ്വാഹയില് കോഹ്ടെമോക് നഗരത്തിലെ ഒരു വീട്ടിലെ ക്യാമറയിലാണ് വിചിത്രമായ ഈ സംഭവം പതിഞ്ഞത്.
ഫെബ്രുവരി 7 ന് അതിരാവിലെ നിയന്ത്രണം വിട്ട് നിലത്തേക്ക് പായുന്ന നൂറുകണക്കിന് മഞ്ഞയും കറുപ്പും നിറത്തിലുള്ള ദേശാടന പക്ഷികളുടെ തിരക്ക് ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിലത്തുവീണ പല പക്ഷികള്‍ക്കും വീണ്ടും വേഗത്തില്‍ പറന്നുയരാന്‍ കഴിഞ്ഞു, എന്നാല്‍ വീടുകളിലും കാറുകളിലും പരസ്പരം ഇടിച്ചതും നടപ്പാതയില്‍ ശക്തമായി ചെന്നുവീണ പക്ഷികളും മരിച്ചു. ആല്‍വാരോ ഒബ്രെഗോണ് പരിസരത്തായിരുന്നു സംഭവം. തെരുവില്‍ ചത്തുകിടക്കുന്ന ഡസന്‍ കണക്കിന് പക്ഷികളുടെ ശവങ്ങള് ആളുകളെ അത്ഭുതപ്പെടുത്തി. താമസക്കാര്‍ അവരുടെ വീടുകളില്‍ നിന്ന് പുറത്തിറങ്ങി വീഡിയോ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുവാനും തുടങ്ങി.
അനേകം പക്ഷികള്‍ പെട്ടെന്ന് ആകാശത്ത് നിന്ന് വീഴാന്‍ കാരണമായത് എന്താണെന്നുള്ളത് ഒരു നിഗൂഢതയായി തുടരുന്നു. സംഭവസമയം കാലാവസ്ഥ വളരെ ശാന്തമായിരുന്നു. ഇത് പരിശോധിക്കാന്‍ അധികാരികള്‍ ഏര്‍പ്പെടുത്തിയ മൃഗഡോക്ടര്‍ പറഞ്ഞത്, പക്ഷികള്‍ വിഷ പുക ശ്വസിച്ചതോ അല്ലെങ്കില്‍ വൈദ്യുതി ലൈനുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതോ ആയതിനാല്‍ അവ അമിതമായി തളര്‍ന്നുപോയെന്നും, അമിതമായ ‘വൈദ്യുത ഡിസ്ചാര്‍ജ്’ അഴിച്ചുവിട്ടെന്നുമാണ്.
പക്ഷികളെ വേട്ടയാടുന്നതോ ഉച്ചത്തിലുള്ള ശബ്ദമുപയോഗിച്ച് ഭയപ്പെടുത്തുന്നതുമാണ് കൂടുതല്‍ വിശ്വസനീയമായതെന്ന് താന്‍ വിശ്വസിക്കുന്നതായി കോര്‍ണല്‍ ലാബ് ഓഫ് ഓര്‍ണിത്തോളജിയിലെ സീനിയര്‍ റിസര്‍ച്ച് അസോസിയേറ്റായ ഡോ. ആന്‍ഡ്രൂ ഫാര്‍ണ്‍സ്വര്‍ത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: