കുവൈറ്റ്: ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് പാകിസ്ഥാന് ആദരിച്ച വ്യക്തിയുടെ ഇന്ത്യാ വിരുദ്ധ ട്വീറ്റ് ശശി തരൂര്‍ പങ്കുവെച്ചത് വിവാദത്തില്‍. ഇഇന്ത്യയില്‍ ഇസ്ലാമോഫോബിയ വര്‍ധിക്കുന്നത് ഗള്‍ഫ് മേഖലയില്‍ നടുക്കമുണ്ടാക്കുന്നുവെന്ന് ‘മജ്ബല്‍ അല്‍ ശരീക’ എന്ന ട്വിറ്റര്‍ അക്കൗണ്ടിലെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട്് ശശി തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.
രാജ്യത്ത് ഇസ്ലാമോഫോബിയ വര്‍ധിക്കുന്നതില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര് നടുക്കം പ്രകടിപ്പിക്കുന്നതായും ഇന്ത്യയ്ക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തിലാണ് പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നതെന്നും ശശി തരൂര്‍ എഴുതി. ബി.ജെ.പി അംഗങ്ങള്‍ക്ക് കുവൈത്തില്‍ നിരോധനമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ആ രാജ്യത്തെ പാര്‍ലമെന്റ് അംഗങ്ങള്‍ ഭരണകൂടത്തിന് കത്തെഴുതി എന്നും ട്വീറ്റില്‍ ഉണ്ടായിരുന്നു.
ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാകിസ്ഥാന് പുരസ്കാരമായ അംബാഡര്‍ ഓഫ് പീസ് ലഭിച്ച പാകിസ്ഥാനി ഏജന്റിന്റെ ഇന്ത്യാ വിരുദ്ധ ട്വീറ്റ് ഇന്ത്യന്‍ പാര്‍ലമെന്റിലെ ആരാധ്യനായ അംഗം റീട്വീറ്റ് ചെയ്ത് കാണുന്നത് സങ്കടകരമാണെന്നും ഇത്തരം ഇന്ത്യാ വിരുദ്ധ ഘടകങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും കുവൈത്തിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ ഏതെങ്കിലും അംഗങ്ങള്‍ കുവൈത്തിലേക്ക് പ്രവേശിക്കുന്നത് അടിയന്തരമായി വിലക്കണമെന്ന് 11 കുവൈത്ത് പാര്‍ലമെന്റ് അംഗങ്ങള്‍, കുവൈത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട ട്വീറ്റാണ് ശശി തരൂര്‍ പങ്കുവെച്ചത്.
‘ആഭ്യന്തര പ്രവൃത്തികള്‍ക്ക് അന്താരാഷ്ട്ര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നു. ഇന്ത്യയില്‍ ഇസ്ലാമോഫോബിയ വര്‍ധിച്ചുവരുകയാണ്. അതിനെതിരെ നടപടിയെടുക്കുക പോയിട്ട് അപലപിക്കാന്‍ പോലും പ്രധാനമന്ത്രി തയാറാകാത്തതും ഗള്‍ഫ് മേഖലയില്‍ ഉടനീളം ഞെട്ടലുണ്ടാക്കിയതായി അവിടെയുള്ള സുഹൃത്തുക്കളില്‍ നിന്ന് എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു.
‘ഇന്ത്യയെ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. പക്ഷേ, നിങ്ങളുടെ സുഹൃത്തുക്കളാവുക എന്നത് ഞങ്ങള്‍ക്ക് ദുഷ്കരമാകുന്ന സാഹചര്യം സൃഷ്ടിക്കരുത്’ എന്നാണവര്‍ പറയുന്നതെന്ന് തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. ശശി തരൂരിന്റെ ഈ പ്രവര്‍ത്തിയില്‍ പ്രതിഷേധിച്ചാണ് കുവൈറ്റ് ഇന്ത്യന്‍ എംബസി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: