കൊച്ചി : ട്വന്റി ട്വന്റി പ്രവര്ത്തകന് ദീപു മരിച്ച സംഭവത്തില്‍ കിറ്റക്സ് എംഡിയും പാര്‍ട്ടി ചിഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് പി.വി. ശ്രീനിജന് എംഎല്‍എ. ദീപുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലേക്ക് തന്നെ വലിച്ചിഴയ്ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെനന്നും എംഎല്‍എ പറഞ്ഞു.
ദീപുവിന്റേത് ആസൂത്രിത കൊലപാതകമാണെന്നും പാടുകളില്ലാതെ അതി വിദഗ്ധമായി മര്‍ദ്ദിച്ചെന്നുമാണ് സാബു ആരോപിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെന്ന നിലയില്‍ പ്രവര്‍ത്തകരെ അറിയാം. അല്ലാതെ അവരുമായി ബന്ധമില്ല. തന്റെ ഫോണ്‍ പരിശോധിക്കണമെന്നാണ് സാബു പറയുന്നത്. എന്നാല്‍ പോലീസ് തന്റെ ഫോണും കോള്‍ ലിസ്റ്റും പരിശോധിക്കട്ടെ. അതില്‍ ഭയപ്പെടുന്നില്ല. ജനാധിപത്യ നിലയില്‍ തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയെ കേസില്‍ ഒന്നാം പ്രതിയാക്കണമെന്നാണ് സാബു ജേക്കബ് ആവശ്യപ്പെടുന്നത്. ഇത് ബാലിശമാണ്,
കിറ്റക്സും സാബുവും ചെയ്യുന്ന അഴിമതികള്‍ ജനമധ്യത്തില്‍ കൊണ്ടുവരുന്നതാണ് താന്‍ ചെയ്യുന്ന തെറ്റ്. പത്ത് മാസമായി കിഴക്കമ്പലത്ത് ഭരണം നടക്കുന്നില്ലെന്നാണ് സാബു പറയുന്നത്. അനാവശ്യമായി തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണ്. കേസിലേക്ക് തന്നെ വലിച്ചിഴയ്ക്കാന്‍ ശ്രമം നടത്തുകയാണെന്നും ശ്രീനിജന് ആരോപിച്ചു.
ദീപുവിന്റേത് ആസൂത്രിത കൊലപാതകമെന്നാണ് പാര്‍ട്ടിയുടെ ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് വാര്‍ത്താസമ്മേളനത്തിലൂടെ ആരോപിച്ചത്. ദീപുവിനെ മര്‍ദ്ദിക്കാനാണ് സിപിഎം പ്രവര്‍ത്തകരെത്തിയതെന്നും വിളക്കണക്കല്‍ സമരത്തെ കുറിച്ച് പറയാന്‍ കോളനിയിലെ വീടുകള്‍ കയറി നടക്കുമ്പോള്‍ പതിയിരുന്നാണ് ഇദ്ദേഹത്തെ ആക്രമിച്ചതെന്നും സാബു ആരോപിച്ചു.
ദീപുവിന്റെ അയല്‍വാസികള്‍ പോലും എംഎല്‍എയ്ക്ക് എതിരെ പ്രതികരിക്കാന്‍ ഭയക്കുന്നു. ആരെങ്കിലും പ്രതികരിച്ചാല്‍ അവര്‍ക്കെതിരെ ഭീഷണി ഉയര്‍ത്തുകയാണ്. വിളക്കണക്കല്‍ സമരത്തിന്റെ 90 ശതമാനം പോസ്റ്ററുകളും കീറിക്കളഞ്ഞു. പി.വി. ശ്രീനിജന് എംഎല്‍എയായ ശേഷം തങ്ങളുടെ 50 പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. പത്ത് മാസമായി കിഴക്കമ്പലത്തും ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിലും ക്രമസമാധാനം ഇല്ലാത്ത അവസ്ഥയാണ്. പഞ്ചായത്തുകളിലും വകുപ്പ് ഓഫീസുകളിലും എംഎല്‍എയുടെ നിര്‍ദ്ദേശത്തിലാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്നുമായിരുന്നു സാബുവിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: