Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഇന്ത്യ- യുഎഇ കരാര്‍: പുത്തന്‍ അതിരുകള്‍, പുതിയ നാഴികക്കല്ല് ; 7.5 ലക്ഷം കോടിയുടെ വ്യാപാരം; 1.4 ലക്ഷം തൊഴില്‍ വിസ

സാങ്കേതികവിദ്യകള്‍, നൈപുണ്യവും വിദ്യാഭ്യാസവും, ഭക്ഷ്യസുരക്ഷ, ആരോഗ്യം, പ്രതിരോധം, സുരക്ഷ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ചലനാത്മകമായ പുതിയ വ്യാപാരനിക്ഷേപനവീകരണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Feb 19, 2022, 09:17 am IST
inMain Article

പ്രധാനമന്ത്രി  നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും  തമ്മില്‍ നടന്ന വെര്‍ച്വല്‍ ഉച്ചകോടിക്കുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയുടെ തലക്കെട്ട് ‘സമഗ്ര നയപങ്കാളിത്തം: പുത്തന്‍ അതിരുകള്‍, പുതിയ നാഴികക്കല്ല്’  എന്നതായിരുന്നു. ഇന്ത്യയും യുഎഇയും തമ്മില്‍ ഭാവി കണക്കിലെടുത്തുള്ള പങ്കാളിത്തത്തിനായുള്ള രൂപരേഖയായിരുന്നു ആ പ്രസ്താവന. അതിലേക്കുള്ള നടപടി ആയിരുന്നു ഉച്ചകോടിയുടെ ഭാഗമായി ഇരുരാജ്യങ്ങളും ഉറപ്പിച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍.

കേന്ദ്ര വാണിജ്യവ്യവസായമന്ത്രി പിയൂഷ് ഗോയലും യുഎഇ സാമ്പത്തികമന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരിയും ചേര്‍ന്ന് ഒപ്പിട്ട കരാര്‍ 2014ല്‍ അധികാരത്തിലെത്തിയ ശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന  ഏറ്റവും വലിയ  വ്യാപാര ഇടപാടാണ്. സമ്പദ് വ്യവസ്ഥ, ഊര്‍ജ്ജം , കാലാവസ്ഥാ പ്രവര്‍ത്തനം, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, നൈപുണ്യവും വിദ്യാഭ്യാസവും, ഭക്ഷ്യസുരക്ഷ, ആരോഗ്യം, പ്രതിരോധം, സുരക്ഷ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ചലനാത്മകമായ പുതിയ വ്യാപാരനിക്ഷേപനവീകരണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.

മേഖലയിലെ സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിന് സംഭാവന നല്‍കുന്ന സമുദ്ര സഹകരണം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ചൈനയക്കുള്ള മറുപടി കൂടിയാണ്. അതിര്‍ത്തി കടന്നുള്ള ഭീകരത ഉള്‍പ്പെടെയുള്ള തീവ്രവാദത്തിനും ഭീകരതയ്‌ക്കും എതിരെ എല്ലാ രൂപത്തിലും പ്രാദേശിക തലത്തിലും അന്തര്‍ദേശീയ തലത്തിലും പോരാടാനുള്ള സംയുക്ത പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുമ്പോള്‍ ഭീകരതയുടെ കാര്യത്തില്‍ പാക്കിസ്ഥാനൊപ്പമല്ല തങ്ങളെന്ന്  യുഎഇ ആവര്‍ത്തിക്കുന്നു.

ഉഭയകക്ഷി വ്യാപാരം 5 വര്‍ഷത്തിനുള്ളില്‍ 60 ബില്യണ്‍ ഡോളറില്‍ നിന്ന് 100 ബില്യണ്‍ ഡോളറായി ഉയര്‍ത്തും. അതായത് 7.5 ലക്ഷം കോടിയുടെ വ്യാപാരം അഞ്ചു വര്‍ഷത്തിനകം ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടാകും. അത് സാമ്പത്തിക രംഗത്തുണ്ടാക്കുന്ന ചലനം കുറച്ചൊന്നുമല്ല. ചൈനീസ് ഇല്പന്നങ്ങള്‍ക്കെതതിരെ ഇന്ത്യ നിലപാട് സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇതിന് പ്രാധാന്യം ഏറെയാണ്.

ഇരുരാജ്യങ്ങളും തമ്മില്‍  ഭക്ഷ്യ ഇടനാഴി സ്ഥാപിക്കുന്നതിനും ജബല്‍ അലി ഫ്രീ സോണില്‍  ഇന്ത്യാ മാര്‍ട്ട് സ്ഥാപിക്കുന്നതിനും യുഎഇ കമ്പനികളും  സംയുക്ത സംരംഭകരും നിക്ഷേപ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തമെന്നത് ഇന്ത്യന്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് വലിയ മാര്‍ക്കറ്റ് തുറന്നു കൊടുക്കും. കാര്‍ഷിക മേഖലയുടെ കുതിപ്പിന് ഇത് വഴിയൊരുക്കും. ലോജിസ്റ്റിക്‌സ്, സേവനങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, കൃഷി, അഗ്രിടെക്, സ്റ്റീല്‍, അലുമിനിയം എന്നീ മേഖലകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് അബുദാബിയില്‍ പ്രത്യേക വ്യാവസായിക നൂതന സാങ്കേതിക മേഖലകള്‍ സ്ഥാപിക്കുന്നത് ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കും.

പുതിയ ഊര്‍ജം ഉള്‍പ്പെടെ ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങളെ പിന്തുണയ്‌ക്കുന്നതിനുള്ള സഹകരണ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് ഉടമ്പടി ഉറപ്പു പറയുന്നു.  ഇന്ത്യയുടെ വളരുന്ന സമ്പദ്‌വ്യവസ്ഥയ്‌ക്ക് താങ്ങാനാവുന്നതും സുരക്ഷിതവുമായ ഊര്‍ജ വിതരണം ഉറപ്പാക്കാന്‍ വഴിതെളിക്കുന്ന നീക്കമാണിത്. ഊര്‍ജ്ജ സംക്രമണത്തില്‍ പരസ്പര പിന്തുണയും ഭാവിയില്‍ കുറഞ്ഞ കാര്‍ബണ്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനവും കരാര്‍ മുന്നോട്ടുവെക്കുന്നു. ഗ്രീന്‍ ഹൈഡ്രജന്റെ ഉല്‍പ്പാദനത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്നതിന് പരസ്പരം ശുദ്ധമായ ഊര്‍ജ്ജ ദൗത്യങ്ങളെ പിന്തുണയ്‌ക്കാനും സംയുക്ത ഹൈഡ്രജന്‍ ടാസ്‌ക് ഫോഴ്‌സ് സ്ഥാപിക്കാനും ഇരുരാജ്യങ്ങളും ഉടമ്പടിയിലൂടെ  സമ്മതിക്കുന്നു. ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിതനെതിരായ ഇന്ത്യയുടെ നിലപാട് ചുവുട് പിടിച്ചുള്ളതാണ് ഈ കരാര്‍.

യുഎഇയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി സ്ഥാപിക്കുന്ന് വിദ്യാഭ്യാസ സഹകരണത്തിന്റെ ഭാഗമാണെങ്കില്‍ ഇന്ത്യ-യുഎഇ കള്‍ച്ചറല്‍ കൗണ്‍സില്‍ രൂപീകരിക്കുന്നത് സാംസ്‌കാരിക സഹകരണമാണ്. ക്രോസ്‌കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ചുകള്‍, സാംസ്‌കാരിക പദ്ധതികള്‍, പ്രദര്‍ശനങ്ങള്‍, ഇരു രാജ്യങ്ങളിലെയും ബൗദ്ധിക വ്യക്തിത്വങ്ങള്‍ തമ്മിലുള്ള സംഭാഷണം എന്നിവ സുഗമമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കള്‍ച്ചറല്‍ കൗണ്‍സില്‍ സഹായകമാകും.

നിര്‍ണായക സാങ്കേതികവിദ്യകളില്‍ സഹകരിക്കാനും ഇ-ബിസിനസ്സുകളും ഇ-പേയ്‌മെന്റ് സൊല്യൂഷനുകളും പരസ്പരം പ്രോത്സാഹിപ്പിക്കാനും ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചു. വിപണിയുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നതിനും ഭാവിയിലെ ജോലിയുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും നൈപുണ്യ വികസനത്തില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതും ഇന്ത്യയിലെ തൊഴില്‍ പ്രശ്‌നത്തിനുള്ള പരിഹാരമാണ്. അതീവ നൈപുണ്യമുള്ള 1.4 ലക്ഷം ഇന്ത്യക്കാര്‍ക്ക് 7 വര്‍ഷത്തിനകം തൊഴില്‍ വിസ അനുവദിക്കും അത്യാധുനിക സാങ്കേതികവിദ്യ മേഖലയില്‍ നിക്ഷേപത്തിന് അവസരവും ഉണ്ടാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ശുഭവാര്‍ത്തയാണിത്.

ഭക്ഷ്യ വിതരണ ശൃംഖലകളുടെ പ്രതിരോധശേഷിയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത അംഗീകരിക്കുന്നതാണ്  സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍. മെച്ചപ്പെടുത്തിയ ഉഭയകക്ഷി ഭക്ഷ്യകാര്‍ഷിക വ്യാപാരത്തിലൂടെ സഹകരണം വിപുലീകരിക്കാനും, യു.എ.ഇ.യിലെ അന്തിമ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫാമുകളെ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും സമര്‍പ്പിത ലോജിസ്റ്റിക് സേവനങ്ങളും പ്രോത്സാഹിപ്പിക്കാനും ശക്തിപ്പെടുത്താനും സമ്മതിച്ചതിലൂടെ ഗള്‍ഫിലേക്ക് മാത്രമല്ല  വിവിധ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ ഭക്ഷ്യ കയറ്റുമതി കൂടും

ആരോഗ്യ മേഖലയിലെ സഹകരണവും ഇക്കാര്യത്തില്‍ ഏറെ മുന്നില്‍നില്‍ക്കുന്ന ഇന്ത്യയക്ക് ഗുണം ചെയ്യും.വാക്‌സിനുകള്‍ക്കായുള്ള വിശ്വസനീയമായ വിതരണ ശൃംഖലകളുടെ ഗവേഷണം, ഉല്‍പ്പാദനം, വികസനം എന്നിവയില്‍ സഹകരിക്കാനും ഇന്ത്യയില്‍ അതിവേഗം വളരുന്ന ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളില്‍ യുഎഇ സ്ഥാപനങ്ങളുടെ നിക്ഷേപം വര്‍ധിപ്പിക്കാനും ഒപ്പം പിന്നോക്ക രാജ്യങ്ങളില്‍ ആരോഗ്യ പരിരക്ഷ നല്‍കുന്നതില്‍ സഹകരിക്കാനും ആണ് കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്താണ്  ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം എല്ലാ മേഖലകളിലും ദൃഢമായത് എന്ന സമ്മതിക്കാന്‍ പ്രയാസമുള്ളവര്‍ കാണും. പക്ഷേ അതാണ് യാഥാര്‍ത്ഥ്യം. ഇരുപക്ഷവും സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം ആരംഭിച്ചത് ഇക്കാലയളവിലാണ്. പ്രധാനമന്ത്രി 2015, 2018, 2019 വര്‍ഷങ്ങളില്‍ യുഎഇ സന്ദര്‍ശിച്ചപ്പോള്‍ അബുദാബി കിരീടാവകാശി 2016, 2017 വര്‍ഷങ്ങളില്‍ ഇന്ത്യ സന്ദര്‍ശിച്ചു. 2021ല്‍  വിദേശകാര്യ മന്ത്രിയുടെ മൂന്ന് യു.എ.ഇ. സന്ദര്‍ശനങ്ങളും വാണിജ്യ, വ്യവസായ മന്ത്രിയുടെ സന്ദര്‍ശനവും ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള മന്ത്രിതല സന്ദര്‍ശനങ്ങളും തുടര്‍ന്നു.  

ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. 35  ദശലക്ഷത്തോളം വരുന്ന വലിയ ഇന്ത്യന്‍ സമൂഹത്തിന് യുഎഇ ആതിഥേയത്വം വഹിക്കുന്നു.  യു എ ഇ യുടെ വികസനത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവനകളെ യുഎഇ നേതൃത്വം എക്കാലത്തും അംഗീകരിച്ചിട്ടുണ്ട്. കോവിഡ് 19 മഹാമാരിയുടെ  സമയത്ത് ആരോഗ്യ സംരക്ഷണത്തിന്റെയും ഭക്ഷ്യ സുരക്ഷയുടെയും നിര്‍ണായക മേഖലകളില്‍ ഇരുരാജ്യങ്ങളും അടുത്ത് സഹകരിച്ചു. ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, ഊര്‍ജ ബന്ധം എന്നിവ ശക്തമായി നിലകൊള്ളുന്നു. പുനരുപയോഗ ഊര്‍ജം, സ്റ്റാര്‍ട്ടപ്പുകള്‍, ഫിന്‍ടെക് തുടങ്ങിയ പുതിയ മേഖലകളില്‍ ഇരു കക്ഷികളും തങ്ങളുടെ സഹകരണം ശക്തിപ്പെടുത്തി . ദുബായ് എക്‌സ്‌പോയിലെ ഏറ്റവും വലിയ പവലിയനുമായാണ് ഇന്ത്യ പങ്കെടുക്കുന്നത്. ഉഭയകക്ഷി ബന്ധങ്ങളിലെ ഒരു പ്രധാന സംരംഭമാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി. കരാറിന്റെ ചര്‍ച്ചകള്‍ 2021 സെപ്റ്റംബറില്‍  ആരംഭിച്ചു.  നാലുമാസം കൊണ്ട്  ഉടമ്പടിയായി എന്നത് നിസാരകാര്യമല്ല. കരാര്‍ ഇന്ത്യ-യുഎഇ സാമ്പത്തിക വാണിജ്യ ഇടപെടലുകളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും. ഉഭയകക്ഷി വ്യാപാര, നിക്ഷേപ ബന്ധങ്ങളില്‍ കാര്യമായ പുരോഗതിക്ക് വഴിതുറക്കും.

Tags: സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ഇന്ത്യ- യുഎഇEconomic Growth’UAEeducationസാങ്കേതികംനരേന്ദ്രമോദിപ്രതിരോധംഭക്ഷ്യ സുരക്ഷപുത്തന്‍ അതിരുകള്‍, പുതിയ നാഴികക്കല്ല്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.