Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭരണ-പ്രതിപക്ഷങ്ങളെ നിലയ്‌ക്കുനിര്‍ത്തി ഗവര്‍ണര്‍

. ഗവര്‍ണറെന്ന നിലയ്‌ക്ക് ഭരണഘടന അനുവദിച്ചിട്ടുള്ള തന്റെ വിവേചനാധികാരത്തില്‍ കൈകടത്തുന്ന പിണറായി സര്‍ക്കാരിനെ നിലയ്‌ക്കു നിര്‍ത്തുന്ന നടപടികള്‍ ആരിഫ് മുഹമ്മദ് ഖാനില്‍നിന്ന് ഉണ്ടാകുന്നതാണ് പ്രതിപക്ഷത്തെയും അമര്‍ഷം കൊള്ളിച്ചിരിക്കുന്നത്. സര്‍വകലാശാലാ വിസി നിയമന വിഷയത്തിലായാലും ലോകായുക്ത നിയമഭേദഗതി ചെയ്തതിലായാലും ഗവര്‍ണറെ തള്ളിപ്പറഞ്ഞ് സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന സമീപനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സ്വീകരിക്കുന്നത് കോണ്‍ഗ്രസിലും യുഡിഎഫിലും അമര്‍ഷത്തിനിടയാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2022, 05:00 am IST
in Editorial

ഇടതു-വലതു മുന്നണികള്‍ സഹകരണമുന്നണിയായി പ്രവര്‍ത്തിക്കുന്നതിന്റെ നേര്‍ച്ചിത്രമാണ് നിയമസഭാ സമ്മേളനത്തിന് തുടക്കംകുറിച്ച് നയപ്രഖ്യാപനം നടത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ഇരുപക്ഷവും സ്വീകരിച്ച ശത്രുതാപരമായ സമീപനം. ഗവര്‍ണറാണ് നടത്തുന്നതെങ്കിലും നയപ്രഖ്യാപനങ്ങള്‍ സര്‍ക്കാരിന്റെ നേട്ടങ്ങളായാണ് കരുതപ്പെടുന്നത്. ഒന്നര മണിക്കൂര്‍കൊണ്ട് നടത്തിയ നയപ്രഖ്യാപനത്തിന്റെ ഒരു ഘട്ടത്തിലും അനുകൂലമായി പ്രതികരിക്കാതിരുന്ന ഭരണപക്ഷം സര്‍ക്കാരിന്റെ പരാജയം സ്വയം സമ്മതിക്കുന്നതുപോലെയായിരുന്നു. ഗവര്‍ണറെന്ന നിലയ്‌ക്ക് ഭരണഘടന അനുവദിച്ചിട്ടുള്ള തന്റെ വിവേചനാധികാരത്തില്‍ കൈകടത്തുന്ന പിണറായി സര്‍ക്കാരിനെ നിലയ്‌ക്കു നിര്‍ത്തുന്ന നടപടികള്‍ ആരിഫ് മുഹമ്മദ് ഖാനില്‍നിന്ന് ഉണ്ടാകുന്നതാണ് പ്രതിപക്ഷത്തെയും അമര്‍ഷം കൊള്ളിച്ചിരിക്കുന്നത്. സര്‍വകലാശാലാ വിസി നിയമന വിഷയത്തിലായാലും ലോകായുക്ത നിയമഭേദഗതി ചെയ്തതിലായാലും ഗവര്‍ണറെ തള്ളിപ്പറഞ്ഞ് സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന സമീപനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സ്വീകരിക്കുന്നത് കോണ്‍ഗ്രസിലും യുഡിഎഫിലും അമര്‍ഷത്തിനിടയാക്കിയിരുന്നു. നയപ്രഖ്യാപനം നടത്തിയ ഗവര്‍ണര്‍ക്കെതിരെ ഗോ ബാക്ക് വിളിച്ച് നിയമസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം പിണറായി സര്‍ക്കാരിന് വിടുപണി ചെയ്യുന്ന നിലയിലേക്ക് അധഃപതിച്ചിരിക്കുന്നു.

മുസ്ലിം സമുദായത്തെ അധപ്പതിപ്പിക്കുകയും, അവരില്‍ ദേശവിരുദ്ധ മനോഭാവം സൃഷ്ടിക്കുകയും ചെയ്യുന്ന ഇസ്ലാമിക മതമൗലികവാദത്തിനെതിരെ കടുത്ത പോരാട്ടം നടത്തിയിട്ടുള്ള വ്യക്തിയായതുകൊണ്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും കണ്ണിലെ കരടായത്. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും വര്‍ഗീയ പ്രീണനം നടത്തുന്നതില്‍ പരസ്പരം മത്‌സരിക്കുന്ന ഇരുമുന്നണികളും ഗവര്‍ണറുടെ ശത്രുപക്ഷത്താണ് തങ്ങളെന്ന് വരുത്താന്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. ഭരണഘടനാ പദവിയെന്നതു മാനിക്കാതെ ഗവര്‍ണറെ വിമര്‍ശിച്ചും പരിഹസിച്ചും മതമൗലികവാദികളുടെ പിന്തുണ ഉറപ്പിക്കാനാണ് ശ്രമം. ചരിത്രത്തിലും ഭരണഘടനയിലുമൊക്കെ അഗാധമായ പാണ്ഡിത്യമുള്ള, ആദര്‍ശത്തിന്റെ കാര്യത്തില്‍ ആരോടും വിട്ടുവീഴ്ച  ചെയ്യാത്ത ആരിഫ് മുഹമ്മദ് ഖാനാണ് കേരളത്തില്‍ ഗവര്‍ണറായി വരുന്നതെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ സിപിഎമ്മും കോണ്‍ഗ്രസ്സും മുസ്ലിം മതമൗലികവാദികളും ഒരുപോലെ അസ്വസ്ഥരാവാന്‍ തുടങ്ങിയതാണ്. കണ്ണൂരില്‍ ചേര്‍ന്ന ചരിത്ര കോണ്‍ഗ്രസ്സിന്റെ സമ്മേളനത്തില്‍ ജിഹാദി മാര്‍ക്‌സിസ്‌റ്റെന്ന് വിളിപ്പേരുള്ള ഇര്‍ഫാന്‍ ഹബീബിന്റെ നേതൃത്വത്തില്‍ ഗവര്‍ണറെ പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ചത്  പിണറായി സര്‍ക്കാരിന്റെ ഒത്താശയോടെയായിരുന്നു. ഇതില്‍ പ്രതിഷേധിക്കാന്‍ സംസ്ഥാനത്തെ പ്രതിപക്ഷം തയ്യാറാവാതിരുന്നത് ഇസ്ലാമിക മതമൗലികവാദികളുടെ അനുഭാവം നേടിയെടുക്കുന്നതിനാണ്. ബിജെപിയും സംഘപരിവാര്‍ സംഘടനകളും മാത്രമാണ് ചരിത്ര കോണ്‍ഗ്രസിലെ ഇടതുപക്ഷ അസഹിഷ്ണുതയ്‌ക്കും അക്രമത്തിനുമെതിരെ രംഗത്തുവന്നത്.

ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ നയങ്ങളോടും നടപടികളോടും വിയോജിക്കുന്നതും എല്ലാറ്റിന്റെയും കാരണഭൂതനെന്ന് ഭാവിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തെ അംഗീകരിക്കാത്തതുമാണ് ഭരണപക്ഷത്തെ ഗവര്‍ണര്‍ക്കെതിരാക്കുന്നത്. ഗവര്‍ണര്‍ എന്തു ചെയ്യണം, എന്തു ചെയ്യേണ്ട എന്നൊക്കെ തങ്ങള്‍ തീരുമാനിക്കും എന്ന മട്ടിലാണ് സര്‍ക്കാര്‍ പെരുമാറുന്നത്. ഗവര്‍ണര്‍ അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റിനെ നിയമിച്ചതില്‍ പ്രതിഷേധിച്ച് പൊതുഭരണ സെക്രട്ടറി കത്തെഴുതുകയും അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്ത നടപടി എല്ലാ പരിധികളും ലംഘിക്കുന്നതായിരുന്നു. ഇതിനെതിരെ ഗവര്‍ണര്‍ ശക്തമായ നിലപാടെടുത്തപ്പോള്‍ വിവാദപുരുഷനായ പൊതുഭരണ സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്നു സര്‍ക്കാരിനു മാറ്റേണ്ടിവന്നു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫായി എടുക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കാനുള്ള നീക്കത്തോടും  ഗവര്‍ണര്‍ വിയോജിച്ചു. ഇക്കാര്യത്തില്‍ ചര്‍ച്ചയാവാമെന്ന നിലപാടിലേക്ക് സര്‍ക്കാരിന് വഴങ്ങേ  ണ്ടിവന്നു. ഇതിനുശേഷമാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒപ്പുവച്ചത്. പണ്ട് നായനാരുടെ ഭരണകാലത്ത് കേന്ദ്രസര്‍ക്കാരിനെ സ്വാധീനിച്ച് സിപിഎം നേതാവ് ഹര്‍കിഷന്‍സിങ് സുര്‍ജിത്തിന്റെ ഇഷ്ടക്കാരന്‍ സുഖ്‌ദേവ്‌സിങ് കാങ് എന്നൊരാളെ ഗവര്‍ണറാക്കുകയുണ്ടായി.   ഇതുപോലൊരാള്‍ ഗവര്‍ണറാകണമെന്നാണ് സിപിഎമ്മും  മുഖ്യമന്ത്രി പിണറായിയും ആഗ്രഹിക്കുന്നത്. അതിനു നിന്നുകൊടുക്കില്ലെന്ന പ്രഖ്യാപനമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നത്. ഗവര്‍ണര്‍പദവിയുടെ അന്തസ്സ് നിലനിര്‍ത്താനും സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തിന് തടയിടാനും ഇത് ആവശ്യമാണ്.

Tags: keralaകേരള സര്‍ക്കാര്‍വി.ഡി. സതീശന്‍kerala governorArif Mohammad Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.