ഹൈദരാബാദ്: ആന്ധ്രയിലെ കര്‍ണൂലില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന് സിന്ദാബാദ് വിളിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍. 17ാം നൂറ്റാണ്ടിലെ നിഷ്ഠുരനായ മുഗള്‍ ചക്രവര്‍ത്തിക്ക് സിന്ദാബാദ് വിളിച്ചെങ്കിലും കൂടെയുള്ള പൊലീസ് അവരെ തടയാന്‍ ശ്രമിച്ചില്ല. കര്‍ണൂല്‍ ജില്ലയിലെ ഹോളഗുന്ദയിലാണ് സംഭവം.
ഏകദേശം 40 ലക്ഷം ഹിന്ദുക്കളെ വധിച്ച ക്രൂരനായ ചക്രവര്‍ത്തിയാണ് ഔറംഗസേബ് എന്ന് ചരിത്രം പറയുന്നു. നിരവധി ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്തു. മതവിദ്വേഷിയായ ഈ ഏകാധിപതി ഇപ്പോള്‍ ഇസ്ലാമിക തീവ്രവാദ സംഘങ്ങളുടെ ഇഷ്ടതോഴനായി മാറിയിരിക്കുകയാണ്. ഇത് വഴി ഇന്ത്യയെ വീണ്ടും ഉള്ളില്‍ നിന്നു തന്നെ വിഭജിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകളുടെ ശ്രമം.
പോപ്പുലര്‍ ഫ്രണ്ട് വീഡിയോ കാണാം
ബെനാറസില്‍ മാത്രം 500 ഹിന്ദുക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകയും അതിന് ശേഷം നശിപ്പിക്കുകയും ചെയ്ത മുഗള്‍ ചക്രവര്‍ത്തിയാണ് ഔറംഗസീബ്. 1658 മുതല്‍ 1707 വരെ ഒമ്പത് വര്‍ഷക്കാലമാണ് അദ്ദേഹം ഇന്ത്യയില്‍ ചക്രവര്‍ത്തിയായിരുന്നത്. പുരിയിലെ ജഗന്നാഥ ക്ഷേത്രവും തിരുപ്പതിയിലെ ശ്രീ വെങ്കടേശ്വര ക്ഷേത്രവും മാത്രമാണ് ഇദ്ദേഹം നശിപ്പിക്കാതെ നിലനിര്‍ത്തിയത്. ഇത് അദ്ദേഹത്തിന്റെ ഭണ്ഡാരത്തിലേക്ക് നല്ല നടവരവ് നല്കുന്ന ക്ഷേത്രങ്ങളായതിനാലാണെന്ന് പറയപ്പെടുന്നു.
ഇന്ത്യയിലെ നഗരങ്ങള്‍ക്ക് പലതിനും ഇസ്ലാം പേരുകള്‍ നല്കിയതും ഇദ്ദേഹമാണെന്ന് പറയുന്നു. അമുസ്ലിങ്ങളുടെ മേല്‍ വന്‍ നികുതി ഭാരം (ജിസിയ) അടിച്ചേല്‍പ്പിച്ച ചക്രവര്‍ത്തി കൂടിയാണ് അദ്ദേഹം. അതുമൂലം ധാരാളം ഹി്ന്ദുക്കള് ജിസിയയില് നിന്നും രക്ഷപ്പെടാന്‍ ഇസ്ലാം മതം സ്വീകരിക്കുകയുണ്ടായി. ‘ഔറംഗസേബ് ഒരു കീഴടക്കിയ രാജ്യത്തെ ഭരിച്ചു. ഹിന്ദുക്കള്‍ തീരെ വിസമ്മതത്തോടെ തന്നെ അദ്ദേഹത്തിന്റെ ഭരണത്തിന് കീഴടങ്ങേണ്ടി വന്നു,’- പാകിസ്ഥാന് രാഷ്ട്രം സൃഷ്ടിക്കുന്നതിന് കാരണമായ ഹിന്ദുവിരുദ്ധ നേതാവ് മുഹമ്മദ് അലി ജിന്നയുടെ വാക്കുകളാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: