കല്‍ക്കത്ത: ആവേശകരമായ മത്സരത്തില്‍ ജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20 യും പരമ്പരയും ഇന്ത്യ സ്വന്തമാക്കി.. ആദ്യം ബാറ്റ് ചെയ്ത് വലിയ സ്ക്കോര്‍ ഉയര്‍ത്തിയെങ്കിലും ക്യാച്ചുകള്‍ വിട്ടുകളഞ്ഞ് തോല്‍വിയെ മുഖാമുഖം കണ്ട ഇന്ത്യയുടെ ജയം 8 റണ്‍സിനായിരുന്നു. ഓപ്പണര്‍മാരായ ബ്രാഡന് കിങ്ങും (22) ക്ലേ മേയേഴ്സും (9) പുറത്തയശേഷം, മൂന്നാം വിക്കറ്റില്‍ നിക്കോളാസ് പൂരനും(62) പവലും(68) കൃത്യം 100 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയെങ്കിലും വെസ്റ്റ് ഇന്‍ഡിസിന് 187 റണ്‍സിന്റെ വിജയ ലക്ഷ്യം അകലെയായി.
18. 3 ഓവറില്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ രവി വിഷ്ണോയിക്ക് ക്യാച്ച് നല്കി പൂരന് മടങ്ങി. പിന്നീട് വിക്കറ്റൊന്നും പോയില്ലങ്കിലും 3 വിക്കറ്റ് ന്ടഷ്ടത്തില് 178 റണ്‍സ് എടുക്കാനെ കഴിഞ്ഞൊളളു. ഹല്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ 25 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നുത്. പവല്‍ രണ്ട് സിക്സുകള്‍ നേടിയെങ്കിലും ഫലമുണ്ടായില്ല . കീറണ്‍ പൊള്ളാര്‍ഡ് (3) പവലിനൊപ്പം പുറത്താവാതെ നിന്നു.
വിഷ്ണോയിക്കു പുറമെ ഭുവനേശ്വര്‍കുമാറിനും യുവേന്ദ്ര ചഹാലിനും ഒരോ വിക്കറ്റ് വീതമുണ്ട്
ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 186 റണ്‍സാണ് നേടിയത്. ഋഷഭ് പന്തും വിരാട് കോലിയും അര്‍ധ സെഞ്വറി തികച്ചു. വിന്‍ഡീസ് നിരയില്‍ റോസ്റ്റണ്‍ ചേസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഇന്നിംഗ്സിന്റെ രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. തുടക്കം മുതല്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച കിഷന് (2)കോട്രലിന്റെ പന്തില്‍ കെയ്ല്‍ മയേഴ്സിന് ക്യാച്ച് നല്കി മടങ്ങി
രണ്ടാം വിക്കറ്റില്‍ രോഹിത്-കോലി സഖ്യം 49 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. രോഹിത് ടൈമിങ് കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ കോലിയായായിരുന്നു കൂടുതല്‍ അപകടകാരി. എട്ടാം ഓവറില്‍ കൂറ്റനടിക്ക് ശ്രമിച്ച രോഹിതിനു (19) പിഴച്ചു. റോസ്റ്റന്‍ ചേസിന്റെ പന്തില്‍ ബ്രാന്‍ഡന്‍ കിങ് പിടികൂടി. ബൗണ്ടറിയോടെ തുടങ്ങിയെങ്കിലും റോസ്റ്റണ്‍ ചേസിനു റിട്ടേണ്‍ ക്യാച്ച് നല്കി സൂര്യകുമാര്‍ യാദവ് (8) വേഗം മടങ്ങി.ചേസിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച്. ചേസിനെതിരെ സിക്സ് നേടി കോലി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അതേ ഓവറില്‍ കോലി ബൗള്‍ഡായി. ഒരു സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. 41 പന്തില്‍ 52 റണ്‍സ്.
അഞ്ചാം നമ്പറിലെത്തിയ ഋഷഭ് പന്തും കോലിക്ക് പകരമെത്തിയ വെങ്കടേഷ് അയ്യരും താളം കണ്ടെത്തിയതോടെ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിച്ചു. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇരുവരും 76 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് സഖ്യം അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. അവസാന ഓവറില്‍ വെങ്കടേഷ് വീണു. 18 പന്തില്‍ 31 റണ്‍സെടുത്ത താരത്തെ റൊമാരിയോ ഷെപ്പേര്‍ഡ് ക്ലീന്‍ ബൗള്‍ഡാക്കി. 27 പന്തില്‍ ഫിഫ്റ്റിയടിച്ച പന്ത് പുറത്താവാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: