കൊല്‍ക്കത്ത: മുന്‍ നായകന് വിരാട് കോഹ്ലി, ഉപ നായകന് ഋഷഭ് പന്ത് എന്നിവരുടെ അര്‍ധ സെഞ്ച്വറികളില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. വിന്‍ഡീസിനെതിരായ രണ്ടാം ടി 20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 186 റണ്‍സ് എടുത്തു.
തകര്‍ത്തടിച്ച ഋഷഭ് പന്ത് 28 പന്തില്‍ 52 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഏഴു ഫോറും ഒരു സിക്സറും നേടി. ഫോം വീണ്ടെടുത്ത വിരാട് കോഹ്ലി 41 പന്തില്‍ 52 റണ്‍സ് കുറിച്ച് പുറത്തായി. ഏഴു ഫോറും ഒരു സിക്സറും പൊക്കി. ഓള് റൗണ്ടര്‍ വെങ്കിടേഷ് അയ്യരും ബാറ്റിങ്ങില്‍ തിളങ്ങി. പതിനെട്ട് പന്തില്‍ നാല് ഫോറും ഒരു സിക്സറും സഹിതം 33 റണ്‍സ് നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 18 പന്തില്‍ 19 റണ്‍സ് എടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം മോശമായി. രണ്ട് റണ്‍സ് എടുത്ത ഓപ്പണര്‍ ഇഷാന് കിഷാനെ ഷെല്‍ഡണ്‍ കോട്രല്‍ മടക്കി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡില്‍ പത്ത് റണ്‍സ് മാത്രം. സൂര്യ കുമാറും (8)അനായാസം കീഴടങ്ങി. വിരാട് കോഹ്ലിയും ഋഷഭ് പന്തും ചെറുത്ത് നിന്നതോടെയാണ് ഇന്ത്യന്‍ സ്കോര്‍ ഉയര്‍ന്നത്. വിന്‍ഡീസിനായി റോസ്റ്റണ്‍ ചേയ്സ് നാല് ഓവറില്‍ 25 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ: രോഹിത് ശര്‍മ്മ സി കിങ് ബി ചേയ്സ് 19, ഇഷാന് സി മേയേഴ്സ് ബി കോട്രല്‍ 2, വിരാട് കോഹ്ലി ബി ചേയ്സ് 52 , സൂര്യകുമാര്‍ യാദവ് സി ആന്‍ഡ് ബി ചേയ്സ് 8, ഋഷഭ് പന്ത് നോട്ടൗട്ട് 52, വെങ്കിടേഷ് അയ്യര്‍ ബി ഷെപ്പേര്‍ഡ് 33, ഹര്‍ഷല്‍ പട്ടേല്‍ നോട്ടൗട്ട് 1, എക്സ്ട്രാസ്് 19, ആകെ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 186.
പ്രതികരിക്കാൻ ഇവിടെ എഴുതുക: