ബെംഗളൂരു: കര്‍ണ്ണാടക ഹൈക്കോടതിയുടെ ഇടക്കാല വിധി അനുസരിക്കാതെ ഹിജാബ് ധരിച്ചുവന്ന കോളെജ് അധ്യാപികയെ പ്രിന്‍സിപ്പല്‍ തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് അദ്ധ്യാപിക രാജിവച്ചു. കര്‍ണാടകയിലെ തുമാകുരു ജില്ലയിലെ സ്വകാര്യ കോളേജിലാണ് സംഭവം.
അവിടുത്തെ ഇംഗ്ളീഷ് അദ്ധ്യാപിക ചാന്ദിനി നാസാണ് രാജിവച്ചത്. കോളേജ് മാനേജമെന്റ് തന്റെ ആത്മാഭിമാനത്തെ ആക്രമിച്ചുവെന്നും അതിനാലാണ് ജോലി ഉപേക്ഷിച്ചതെന്നും പിന്നീട് പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ ചാന്ദിനി വ്യക്തമാക്കി.
കര്‍ണാടക ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹിജാബ് ഉപേക്ഷിക്കാന്‍ തങ്ങള്‍ അദ്ധ്യാപികയോട് ആവശ്യപ്പെട്ടതെന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ ജെയിന് പിയു കോളെജിലെ പ്രിന്‍സിപ്പല്‍ കെ.ടി. മഞ്ജുനാഥ് പറഞ്ഞു. ഇവര്‍ കോളെജിലെ താല്‍ക്കാലിക അധ്യാപികയാണെന്നും അദ്ദേഹം വിശദീകരിച്ചു. ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ ഒരു അദ്ധ്യാപിക ജോലി രാജിവയ്ക്കുന്നത് ആദ്യത്തെ സംഭവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: