ദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തുടനീളമുള്ള പ്രമുഖ സിഖുകാരുമായി കൂടിക്കാഴ്ച നടത്തി.’വീര്‍ ബാല്‍ ദിവസ്’ പ്രഖ്യാപനത്തിലൂടെ ചാര് സാഹിബ്സാദെയെ ആദരിച്ചതിന് സിഖ് സമുദായ നേതാക്കള്‍ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. സിഖ് സമുദായത്തിന്റെ ക്ഷേമത്തിനായി സ്വീകരിച്ച തുടര്‍ച്ചയായ നടപടികള്‍, പ്രധാനമന്ത്രി ഹൃദയംകൊണ്ടൊരു സിഖുകാരനാണെന്ന് കാണിക്കുന്നുവെന്ന് പ്രതിനിധികള്‍ പറഞ്ഞു.സിഖ് സമൂഹത്തിന്റെ സംഭാവനകള്‍ ലോക വേദിയിലെത്തിച്ചതിന് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു
സിഖ് സമൂഹത്തിന്റെ സേവന മനോഭാവത്തെ പ്രധാനമന്ത്രി പ്രശംസിച്ച മോദി, ഇതിനെക്കുറിച്ച് ലോകത്തെ കൂടുതല്‍ ബോധവാന്മാരാക്കേണ്ടതുണ്ടെന്ന് പറഞ്ഞു
സിഖ് സമുദായത്തിന്റെ ക്ഷേമത്തിനായി എന്റെ സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ്.സിഖ് സമുദായത്തിന്റെ ക്ഷേമത്തിന് തന്റെ സര്‍ക്കാര്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിരവധി നടപടികളെക്കുറിച്ച് സംസാരിച്ചു. ഗുരു ഗ്രന്ഥ സാഹിബിനെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണ്ണ ബഹുമാനത്തോടെ തിരികെ കൊണ്ടുവരാന്‍ നടത്തിയ പ്രത്യേക ക്രമീകരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. സിഖ് തീര്‍ഥാടകര്‍ക്കായി കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി തുറന്നുകൊടുക്കാന്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും സംസാരിച്ചു.ചാര് സാഹിബ്സാദേയുടെ സംഭാവനയെയും ത്യാഗത്തെയും കുറിച്ച് ‘വീര്‍ ബാല്‍ ദിവസ്’ രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ള കുട്ടികളെ ബോധവാന്മാരാക്കും പ്രധാനമന്ത്രി പറഞ്ഞു
വീര്‍ബാല്‍ ദിവസ് ആഘോഷിക്കാനുള്ള തീരുമാനം രാജ്യത്തുടനീളമുള്ള കുട്ടികളെ ചാര് സാഹിബ്സാദെയുടെ ത്യാഗത്തെക്കുറിച്ച് ബോധവാന്മാരാക്കുമെന്ന് മഞ്ജീന്ദര്‍ സിംഗ് സിര്‍സ പറഞ്ഞു. കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി പുനരാരംഭിക്കുക, ലങ്കാറിലെ ജിഎസ്ടി നീക്കം ചെയ്യുക തുടങ്ങിയ നടപടികള്‍ കൈക്കൊണ്ടതിന് പ്രധാനമന്ത്രിക്ക് ജതേദാര്‍ തഖ്ത് പട്ന സാഹിബ് സിംഗ് സാഹിബ് ഗിയാനി രഞ്ജീത് സിംഗ് നന്ദി പറഞ്ഞു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇതാദ്യമായാണ് വിഭജനകാലത്ത് വന്‍തോതില്‍ ജീവന് ബലിയര്‍പ്പിച്ച സിഖ് സമൂഹത്തിന്റെ സംഭാവനകള്‍ അംഗീകരിക്കുന്നതെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന് മുന്‍ ചെയര്മാന് തര്‍ലോചന്‍ സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: