ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവലോകന യോഗം നടത്തി.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജമ്മു കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ കുറയ്ക്കുന്നതിന് കാരണമായ സുരക്ഷാ ഏജന്‍സികളുടെ ശ്രമങ്ങളെ അമിത് ഷാ അഭിനന്ദിച്ചു. ഭീകരാക്രമണങ്ങളുടെ എണ്ണം 2018ല്‍ 417 ആയിരുന്നത് 2021ല്‍ 229 ആയി കുറഞ്ഞപ്പോള്‍, 2018ല്‍ 91ല്‍ വീരമൃത്യു വരിച്ച സുരക്ഷാ സൈനികരുടെ എണ്ണം 2021ല്‍ 42 ആയി കുറഞ്ഞു.അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയാനും ഭീകരവാദം ഇല്ലാതാക്കാനും സുരക്ഷാ ഗ്രിഡ് കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി നിര്‍ദേശിച്ചു.ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സൈന്യവും ജമ്മു കശ്മീര്‍ സര്‍ക്കാരും ഉള്‍പ്പെടെ ഇന്ത്യന്‍ സര്‍ക്കാരിന്റെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു
Union Home Minister, Amit Shah held a review meeting in New Delhi today on the security situation in Jammu & Kashmir
Amit Shah appreciated the efforts of the security agencies which have led to the reduction in terror incidents in Jammu & Kashmir over the last few years
Number of terror incidents has decreased from 417 in 2018 to 229 in 2021, while the number of security forces personnel martyred has reduced from 91 in 2018 to 42 in 2021
Union Home Minister directed that the security grid should be further strengthened to ensure zero cross-border infiltration and to eliminate terrorism
പ്രതികരിക്കാൻ ഇവിടെ എഴുതുക: