ലഖ്നോ: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അദിതി സിങ്ങിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പോസ്റ്ററില്‍ അതിദി സിങ്ങിനെ വേശ്യാലയ ഉടമയായി ചിത്രീകരിച്ചത് വിവാദമായി. ഈയിടെ പുറത്തിറങ്ങിയ ഗംഗുബായി കത്തിയവാഡി എന്ന സിനിമയിലെ വേശ്യാലയ ഉടമയുടെ ചിത്രമുള്ള പോസ്റ്ററില്‍ അദിതി സിങ്ങിനെ തലവെട്ടിവെച്ചാണ് കോണ്‍ഗ്രസിന്റെ അധിക്ഷേപ പോസ്റ്റര്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ റായ് ബറേലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് അദിതി സിങ്ങ്.
ഇതാണോ പ്രിയങ്ക ഗാന്ധിയുടെ സ്ത്രീശാക്തീകരണം എന്ന ചോദ്യമാണ് അദിതി സിങ്ങ് ചോദിക്കുന്നത്. ‘കോണ്‍ഗ്രസ് താഴാവുന്നതിന്റെ പരമാവധി താഴ്ന്നിരിക്കുന്നു. ‘സ്ത്രീകയാണ്, സ്ത്രീക്ക് അതിന് കഴിയും എന്ന മുദ്രാവാക്യമുയര്‍ത്തുന്ന പ്രിയങ്ക ഗാന്ധിയുടെ പാര്‍ട്ടിക്ക് സ്ത്രീയെ ഇങ്ങിനെ അധിക്ഷേപിക്കുന്നതില്‍ തെല്ലും നാണമില്ല. മാതമല്ല, ഈ പോസ്റ്റര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന മാധ്യമത്തിലൂടെ(ദൈനിക് ജാഗരണ്‍ ദിനപത്രം) വൈറലാക്കി. ഇതിന് കോണ്‍ഗ്രസ് വിലകൊടുക്കേണ്ടി വരും’- അതിദി സിങ്ങ് പറയുന്നു.
2017ല്‍ 1.28 ലക്ഷം വോട്ട് ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന് വേണ്ടി റായ് ബറേലിയില്‍ ജയിച്ച സ്ഥാനാര്‍ത്ഥിയാണ് അദിതി സിങ്ങ്. പക്ഷെ ഇക്കുറി എസ്പി സ്ഥാനാര്‍ത്ഥി രാം പ്രകാശ് യാദവ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡോ. മനീഷ് സിങ്ങ് എന്നിവരില്‍ നിന്നും ശക്തമായ മത്സരം നേരിടുന്നുണ്ട്. മത്സരം കടുത്തതോടെയാണ് കോണ്‍ഗ്രസ് വൃത്തികെട്ട കളി പുറത്തെടുത്തത്. അദിതി സിങ്ങിന്റെ അശ്ലീലച്ചുവയുള്ള പോസ്റ്റര്‍ മോദി-യോഗി വിരുദ്ധ മാധ്യമമായ യുപിയിലെ ദൈനിക് ജാഗരണിനെക്കൊണ്ട് തന്നെ പരമാവധി പ്രചരിപ്പിച്ചു. ഇതിനെതിരെ നിയമനടപടിയ്ക്കൊരുങ്ങുകയാണ് അദിതി സിങ്ങ്. ഇക്കുറി അദിതി സിങ്ങ് ധൈര്യമുണ്ടെങ്കില്‍ റായ് ബറേലിയില്‍ വന്ന് മത്സരിക്കാന്‍ പ്രിയങ്കാ ഗാന്ധിയെത്തന്നെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഈ പകയും പോസ്റ്റര്‍ പ്രചരണത്തിന് പിന്നിലുണ്ടെന്ന് കരുതുന്നു.
റായ്ബറേലി നഗരമുള്‍പ്പെടെയുള്ള സദര്മണ്ഡലത്തില് നിന്നും അഞ്ച് തവണ എംഎല്‍എയായ അഖിലേഷ് സിങ്ങിന്റെ മകളാണ് അദിതി സിങ്ങ്. 2003ല്‍ അഖിലേഷ് സിങ്ങിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. അന്ന് വിദേശപഠനം കഴിഞ്ഞ് ഇന്ത്യയില്‍ മടങ്ങിയെത്തിയ അദിതി കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2020ല്‍ പക്ഷെ അദിതി സിങ്ങ് കോണ്‍ഗ്രസ് വിട്ടു. പിന്നീട് ബിജെപിയില്‍ എത്തി. 2017ല്‍ അദിതിയെ ജയിപ്പിക്കാന്‍ പണിയെടുത്ത രാംപ്രകാശ് യാദവാണ് ഇക്കുറി എസ്പി സ്ഥാനാര്‍ത്ഥി. അതുകൊണ്ട് തന്നെ കടുത്തമത്സരമാണ്. ഇതിനിടെയാണ് അദിതിയെ തറപറ്റിക്കാന്‍ തറ രാഷ്ട്രീയവുമായി കോണ്‍ഗ്രസ് രംഗത്തെത്തുന്നത്. സോണിയയ്ക്കും രാഹുലിനും പ്രിയങ്ക ഗാന്ധിയ്ക്കും കോണ്‍ഗ്രസിനും എതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്ന തീപ്പൊരി നേതാവ് കൂടിയാണ് അദിതി സിങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: