അഹമ്മദാബാദ്: ‘ജിഹാദിന്റെ ഉദയം, ഗുജറാത്തിനോടുള്ള പ്രതികാരം’ എന്ന് തലക്കെട്ടോടെയുളള ഇ മെയില്‍ സന്ദേശം ഗുജറാത്തിലെ ടിവി ചാനലുകളുടെ ഓഫീസുകളി ല്‍ 2008 ജൂലൈ 26 ന് എത്തി.
‘അഹമ്മദാബാദില്‍ സ്ഫോടനം നടക്കാന്‍ പോവുന്നു..തടയാമെങ്കില്‍ തടയൂ..’ എന്നും മെയിലില്‍ ഉണ്ടായിരുന്നു.
ഇ മെയില്‍ കിട്ടി മിനിറ്റുകള്‍ക്കകം ആദ്യ സ്ഫോടനം നടന്നു. തിരക്കേറിയ ഓള്‍ഡ് സിറ്റി അടക്കം 20 ഇടങ്ങളില്‍ സ്ഫോടന പരമ്പരയുണ്ടായി. ആറര മുതല്‍ ഏഴര വരെ നടന്ന സ്ഫോടന പരമ്പരയില്‍ നഗരം രക്തത്തില്‍ കുളിച്ചു. പരിക്കേറ്റവരെ എത്തിച്ച ആശുപത്രികളിലും പൊട്ടിത്തെറിയുണ്ടായി.
അന്ന് മരിച്ച് വീണത് 56 പേരാണ്. പരിക്കേറ്റത് 248 പേര്‍ക്കെന്നാണ് ഔദ്യോഗിക കണക്ക്. ഗുജറാത്ത് െ്രെകംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. 2002ലെ ഗുജറാത്ത് കലാപത്തിനുള്ള പ്രതികാരമാണിതെന്ന് അന്വേഷണ സംഘം കണ്ടെത്തി. സിമിയുടെ ഉപവിഭാഗമായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ പ്രവര്‍ത്തകരാണ് പ്രതികളായ എല്ലാവരും.
ഗുജറാത്തിനോടുളള പ്രതികാരമായി ജിഹാദിന്റെ ഉദയം സ്വപ്നം കണ്ടവര്‍ക്ക് തിരിച്ചടിയായി രാജ്യത്തെ ഞെട്ടിച്ച സ്ഫോടനപരമ്പര. സിമി എന്ന സംഘടന ഇതോടെ ഇല്ലാതായി. തീവ്രവാദികള്‍ക്കെതിരെ അതിശക്തമായ നിലപാടെടുക്കാന്‍ സംഭവം വഴി തുറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: