അഹമ്മദാബാദ് :56 പേര് കൊല്ലപ്പെട്ട 2008ലെ അഹമ്മദാബാദ് സ്ഫോടനക്കേസില്‍ പ്രതിപട്ടികയില്‍ ഉണ്ടായിരുന്നത് ഏഴ് മലയാളികള്‍. അതില്‍ നാലുപേര്‍ക്കും പ്രത്യേക കോടതി ശിക്ഷ വിധിച്ചു. മൂന്നുപേര്‍ക്ക് വധ ശിക്ഷയും ഒരാള്‍ക്ക് മരണം വരെ ജീവപര്യന്തവും. ദ്രുത വിചാരണയ്ക്കായി നിയോഗിച്ച പ്രത്യേക കോടതി 49 കുറ്റവാളികളില്‍ 38 പേര്‍ക്കാണ് വധശിക്ഷ വിധിച്ചത്. മറ്റ് 11 പേര്‍ക്ക് മരണം വരെ ജീവപര്യന്തം തടവ് വിധിച്ചു.
കോട്ടയം ഈരാറ്റുപേട്ടയിലെ പി എസ് അബ്ദുല്‍ കരീമിന്റെ മക്കളായ ശിബിലിയും ശാദുലിയും. ആലുവ കുഞ്ഞുണ്ണിക്കരയിലെ പരേതനായ പെരുന്തേലില് അബ്ദുല്‍ റസാഖിന്റെ മക്കളാണ് അന്‍സാറും സത്താറും. കൊണ്ടോട്ടി സ്വദേശി സൈനുദ്ധീന്‍ ,മകന് ശറഫുദ്ദീന്‍, മംഗളൂരു മലയാളി നൗഷാദ് എന്നിവരാണ് കേസില്‍ പ്രതികളായ മലയാളികള്‍. ഇതില്‍ ഷിബിലി എ. കരീം, ശാദുലി എ. കരീം, ബി. ശറഫുദ്ദീന്‍ എന്നിവര്‍ക്ക് വധശിക്ഷയും ് അന്‍സാറിന് ജീവപര്യന്തം തടവുമാണ്. ബോംബുകള്‍ക്കുള്ള ചിപ്പുകള്‍ തയ്യാറാക്കിനല്‍കിയതാണ് ഷറഫുദ്ദീനെതിരായ കുറ്റം. കൂട്ടുപ്രതിയും ഇയാളുടെ ബന്ധുവുമായ അബ്ദുള്‍ റഹ്മാന് കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഷറഫുദ്ദീന്റെ പിതാവ് ഇടി സൈനുദ്ദീന്‍, അബ്ദുള്‍ സത്താര്‍, സുഹൈബ് പൊട്ടുമണിക്കല്‍ എന്നീ മൂന്ന് മലയാളികള്‍ കൂടി പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും കോടതി കുറ്റവിമുക്തരാക്കി
സിമി ബന്ധം ആരോപിച്ചുള്ള വിവിധ കേസുകളില്‍ പ്രതിയാക്കപ്പെട്ട് വര്‍ഷങ്ങളായി വിവിധ സംസ്ഥാനങ്ങളില്‍ ജയിലുകളിലാണ് ഇവര്‍. 2008 മാര്‍ച്ചിലാണ് 2008 മാര്‍ച്ച് 28ന് ഇന്‍ഡോറില്‍ വെച്ചാണ് ഷിബിലിയും ശാദുലിയും അന്‍സ്വാറും അറസ്റ്റിലായത്. ഗുജറാത്ത് സ്ഫോടനക്കേസില്‍ മൂന്നുപേരും പ്രതിചേര്‍ക്കപ്പെട്ടു.
സോഫ്റ്റ്വെയര് എന്‍ജിനീയറായ ശിബ്ലി മുംബൈ ടാറ്റ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. മുംബൈ സബര്‍ബന്‍ ട്രെയിന്‍ സ്ഫോടനക്കേസിലും ഹുബ്ലി സിമി ഗൂഢാലോചനാകേസിലും പ്രതിയായി.
ശിബ്ലി മുംബൈയില്‍ ജോലി ചെയ്യുന്ന സമയത്താണ് സബര്‍ബന്‍ ട്രെയിന്‍ സ്ഫോടനക്കേസ് ഉണ്ടാവുന്നത്. ഇന്‍ഡോറില്‍നിന്ന് ശിബ്ലിയെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് മുംബൈയിലേക്ക് കൊണ്ടുപോയി. മുംബൈ എ.ടി.എസ്. തലവനായിരുന്ന കൊല്ലപ്പെട്ട ഹേമന്ദ് കര്‍ക്കരെയാണ് ശിബ്ലിയെ ചോദ്യം ചെയ്തത്.
ഗുജറാത്തിലെ സൂറത്തിലും അഹ്മദാബാദിലും ദുരൂഹസ്ഫോടനങ്ങള്‍ നടന്ന കേസുകളിലും മൂവരും പ്രതികളായി. ഗുജറാത്ത് പോലിസ് ഇന്‍ഡോറിലെത്തി മൂന്നുപേരെയും കസ്റ്റഡിയില്‍ വാങ്ങി. മൂന്നു പേരെയും ഗുജറാത്ത് ജയിലിലടച്ചു.
പ്രതിചേര്‍ക്കപ്പെട്ട ശാദുലിയും അന്‍സാറും ആറു വര്‍ഷം അഹ്മദാബാദ് സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു.
2006 ആഗസ്ത് 15ന് പാനായിക്കുളത്ത് സിമി, യോഗം ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് കേരള പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലും ശാദുലിയും അന്‍സാറും പ്രതിചേര്‍ക്കപ്പെട്ടിരുന്നു. നരസിംപുര, നരസിംപേട്ട് തുടങ്ങിയ പ്രദേശങ്ങളില്‍ നിരോധനം ലംഘിച്ച് സിമി പ്രവര്‍ത്തനം സംഘടിപ്പിച്ചു എന്ന കേസുകളിലും പെട്ടു 2006ല്‍ വാഗമണില്‍ സിമി ക്യാംപ് സംഘടിപ്പിച്ചെന്ന കേസിലും ശിബ്ലിയും ശാദുലിയും അന്‍സാറും പ്രതികളാണ്. 2008ല്‍ ഇന്‍ഡോറില്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോളാണ് ് രണ്ടു വര്‍ഷം മുമ്പത്തെ വാഗമണ്‍ കേസിന്റെ കാര്യം പുറത്തായത്. അന്‍സാറിന്റെ സഹോദരനായ അബ്ദുല്‍ സത്താറിനെ 2013ലാണ്് അറസ്റ്റ് ചെയ്തത്. വാഗമണ്‍ ഗൂഢാലോചന കേസില്‍ ആറാം പ്രതിയായ സത്താര്‍ ഖത്തറിലെ ഗ്യാസ് പ്ലാന്റില്‍ സാങ്കേതികവിഭാഗം ജീവനക്കാരനായിരുന്നു. സന്ദര്‍ശന വിസയില്‍ സത്താര്‍ ദുബയിലെത്തിയപ്പോള്‍ എന്‍.ഐ.എയും ചേര്‍ന്ന് കേരള പോലിസും അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ ശേഷം അഹ്മദാബാദ് സ്ഫോടനക്കേസിലും സത്താര്‍ പ്രതിചേര്‍ക്കപ്പെട്ടു. ആദ്യം അഹ്മദാബാദ്, കാക്കനാട് ജയിലുകളിലായിരുന്ന സത്താര്‍ ഇപ്പോള്‍ വിയ്യൂരിലാണ്. ശിബ്ലി, ശാദുലി, അന്‍സാര്‍ എന്നിവര്‍ ഇന്‍ഡോര്‍ സിമി കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. ശിബിലി, ശാദുലി, അന്‍സാര്‍ നദ് വി എന്നിവര്‍ ഭോപ്പാല്‍ അതീവ സുരക്ഷാ ജയിലിലും സത്താര്‍ വിയ്യൂര്‍ ജയിലിലുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: