സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഓഫീസുകളില്‍ പ്രൊമോട്ടറായി നിയമിക്കുന്നതിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന യുതീയുവാക്കള്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവരാകണം.
പ്രായപരിധി 18-30 വയസ്. അതത് തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലുള്ളവരാകണം. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഇതൊരു സ്ഥിരം നിയമനമല്ല.
അപേക്ഷാഫോറവും വിശദവിവരങ്ങളും www.scdd.kerala.gov.in ല്‍ ലഭ്യമാണ്. താല്പര്യമുള്ളവര് നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഫെബ്രുവരി 28 നകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് നല്‍കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: