കൊച്ചി : വിളക്കണയ്ക്കല്‍ സമരത്തിനിടെ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി ട്വന്റി പ്രവര്ത്തകന് മരിച്ചു. എറണാകുളം കിഴക്കമ്പലം സ്വദേശി ദീപു (37) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ദീപുവിന് മര്‍ദ്ദനമേല്‍ക്കുന്നത്.
പഞ്ചായത്തുകളിലെ വഴിവിളക്കുകള്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിച്ച സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയെ തകര്‍ക്കാന്‍ കുന്നത്തുനാട് എംഎല്‍എ ശ്രമിച്ചെന്ന് ആരോപിച്ച് നടത്തിയ വിളക്കണയ്ക്കല്‍ സമരത്തിത്തിനിടെയാണ് ദീപുവിന് മര്‍ദ്ദമേറ്റത്. ഒരു വീട്ടില്‍ പ്രചാരണം നടത്തി മടങ്ങുന്നതിനിടെ നാലംഗ സിപിഎം പ്രവര്‍ത്തകരെത്തി മര്‍ദ്ദിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ദീപു ആലുവയിലെ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ്ക്ക് ശേഷം വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ദീപു വെള്ളിയാഴ്ച 12 മണിയോടെയാണ് മരിക്കുകയായിരുന്നു.
ദീപുവിന്റെ തലയ്ക്കും ദേഹത്തും ഗുരുതരമായി പരിക്കേറ്റിരുന്നതായി ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍ അറിയിച്ചു. സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സൈനുദ്ദീന്‍ സലാം, അബ്ദുള്‍ റഹ്മാന്, ബഷീര്‍, അസീസ് എന്നീ സിപിഎം പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം ശനിയാഴ്ച സന്ധ്യക്ക് തന്റെ മകന് ദീപുവിനെ നാലംഗ സംഘം ജാതിപ്പേരുവിളിച്ച് വീട്ടില്‍നിന്ന് വിളിച്ചിറക്കി ആക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ദീപുവിന്റെ പിതാവ് സി.സി. കുഞ്ഞാറു ആരോപിച്ചിട്ടുണ്ട്. കുന്നത്തുനാട് പോലീസില്‍ ഇതുസംബന്ധിച്ച പരാതിയും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: