വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ പൊട്ടക്കിണറ്റില്‍ വീണ കടുവക്കുഞ്ഞിനെ കൂട്ടിലാക്കി. ആറു മാസം പ്രായമുള്ള പെൺ കടുവക്കുഞ്ഞിനെ മയക്കുവെടി വച്ചാണ് കരയ്‌ക്ക് കയറ്റിയത്. തുടർന്ന് ചികിത്സ നല്‍കാന്‍ കടുവയെ ബത്തേരിയിലെ വെറ്റിനറി ലാബിലേക്ക് മാറ്റി. വനപാലകരാണ് കടുവ കുഞ്ഞിനെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയത്.
പ്രാഥമിക പരിശോധനയിൽ പരിക്കുകളൊന്നും കണ്ടെത്തിയില്ല. അമ്മക്കടുവ സമീപത്ത് ഉണ്ടോയെന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്. ബത്തേരിയിലെ ജനവാസ മേഖലയായ മന്ദംകൊല്ലിയിലെ പൊട്ടക്കിണറ്റിലാണ് കടുവക്കുഞ്ഞ് കിണറ്റില്‍ വീണത്. പ്രദേശവാസിയാണ് സംഭവം ആദ്യം കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തുകയായിരുന്നു. ആദ്യമായിട്ടാണ് ഈ മേഖലയില്‍ കടുവ കിണറ്റില്‍ വീഴുന്നത്.
തൊട്ടടുത്തുള്ള വനമേഖലയില്‍നിന്ന് എത്തിയതാണ് കടുവയെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: