കൊച്ചി : സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വെ തടഞ്ഞുകൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ ഡിവിഷന് ബെഞ്ച് വാക്കാലാണ് പരമാര്‍ശം നടത്തിയിരിക്കുന്നത്. വിശദമായ ഉത്തരവിറക്കാനായി കേസ് മാറ്റി.
ഇന്ന് രാവിലെ കേസ് പരിഗണിച്ചപ്പോള്‍ തന്നെ കേസില്‍ അഡ്വക്കേറ്റ് ജനറല്‍ തന്റെ അതൃപ്തി ഡിവിഷന് ബെഞ്ചിനെ അറിയിച്ചു. ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലുള്ള കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയത് തെറ്റായ നടപടിയെന്നായിരുന്നു വാദം. കേസില്‍ സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയതെന്നും എജി ആരോപിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന് ബെഞ്ചിന്റെ പരിഗണനയില്‍ ഇരിക്കെയായിരുന്നു സര്‍വ്വേ തടഞ്ഞുകൊണ്ട് സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയത്. അപ്പീല്‍ ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലാണെന്ന് അറിയിച്ചിട്ടും ഈ വാദം പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് സര്‍വെ തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരായ ഹര്‍ജിക്കാരുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഭാഗം മാത്രം പരിഗണിച്ചാണ് സര്‍വ്വേ തടഞ്ഞുകൊണ്ടാണ് ഉത്തരവിറക്കിയതെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബഞ്ചാണ് സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ സിംഗിള്‍ ബെഞ്ച് ആദ്യ ഉത്തരവ് റദ്ദാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കിയത് എങ്ങനെയെന്ന വിശദാംശങ്ങള്‍ നല്‍കണമെന്ന സിംഗിള്‍ ബഞ്ച് നിര്‍ദ്ദേശവും ഡിവിഷന് ബഞ്ച് ഒഴിവാക്കി. പുതിയ പദ്ധതിയ്ക്കായി കേരള സര്‍വേസ് ആന്‍ഡ് ബൗണ്ടറീസ് ആക്ട് പ്രകാരം സര്‍ക്കാറിന് സര്‍വേ നടത്താമെന്ന് വ്യക്തമാക്കിയാണ് സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: