പാലക്കാട്: ആശുപത്രിയില്‍ അതിക്രമിച്ച് കയറിയ കേസില്‍ സിപിഎം നേതാക്കളായ എന്‍.എന്‍. കൃഷ്ണദാസ്, അലക്സാണ്ടര്‍ ജോസ് എന്നിവര്‍ക്ക് ഒരുവര്‍ഷം തടവും, 5000 രൂപ പിഴയും ശിക്ഷ. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് 2 മജിസ്ട്രേറ്റ് എം. മനീഷാണ് ശിക്ഷ വിധിച്ചത്.
2015ലാണ് കേസിനാസ്പദമായ സംഭവം. ജൈനിമേടുള്ള ഇഎസ്ഐ ആശുപത്രിയില്‍ അതിക്രമിച്ചു കയറി സൂപ്രണ്ടിനെ ഉപരോധിച്ചെന്നായിരുന്നു കേസ്. ഭിന്നശേഷിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരുടെയും നേതൃത്വത്തില്‍ സൂപ്രണ്ടിനെ ഉപരോധിക്കുകയായിരുന്നു. ആശുപത്രി സൂപ്രണ്ട് നല്കിയ പരാതിയില്‍ അതിക്രമിച്ചു കയറല്‍,സ്ത്രീത്വത്തെ അപമാനിക്കല്‍,ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തി നോര്‍ത്ത് പോലീസാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: