നെടുങ്കണ്ടം: കിടപ്പുരോഗിയായ 68കാരിയെ തിരിഞ്ഞ് നോക്കാതെ മക്കള്‍, സംഭവത്തില്‍ നിയമപരമായ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്കി കെപി കോളനി പിഎച്ച്സിയിലെ മെഡിക്കല്‍ ഓഫീസര്‍.
നെടുങ്കണ്ടം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ആണ് സംഭവം. തോവാളപ്പടി കിഴക്കേമുറിയില്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ ഭാരതിയമ്മ പ്രമേഹം മൂര്‍ച്ഛിച്ച് വലത് കാലില്‍ വ്രണം രൂപപ്പെട്ട് കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാനാകാതെ കിടക്കുന്നത്. നേരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ അബദ്ധവശാല്‍ വീണ് വലത് തുടയെല്ലിന് പൊട്ടലേറ്റിരുന്നു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സ കഴിഞ്ഞ് തിരികെ വീട്ടിലെത്തുകയും തുടര്‍ന്ന് അരയ്ക്കു പിന്നിലായി ഒരു ശയ്യാവ്രണം രൂപപ്പെടുകയും രോഗി ആഹാരം കഴിക്കാത്തതിനാല്‍ അവശയാകുകയും ആയിരുന്നു.
ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന് സന്ദര്‍ശനത്തില്‍ വിഷയം ബോധ്യപ്പെടുകയും തഹസില്‍ദാരുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും കെപി കോളനി പിഎച്ച്സിയിലെ മെഡിക്കല്‍ ഓഫീസര്‍ പ്രശാന്ത് നല്കിയ കത്തില്‍ പറയുന്നു. രണ്ട് പെണ് മക്കളും ഒരു മകനും ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കും അമ്മയെ നോക്കാനോ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്‍കുന്നതിനോ രോഗിയോടൊപ്പം കൂട്ടിരിക്കുവാനോ താത്പര്യമില്ല.
കഴിഞ്ഞ ദിവസം ഡോ. അരുണ്‍ വിശ്വനാഥ് ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം രോഗിയെ സന്ദര്‍ശിക്കുകയും രോഗിയുടെ അവസ്ഥ മോശമായതിനാല്‍ അടിയന്തരമായി ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളടക്കമുള്ള വിശദമായ കത്താണ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: