ഹിജാബ് വിഷയത്തില്‍ പുലിവാല് പിടിച്ച് ആക്ടിവിസ്റ്റും അഭിനേത്രിയുമായ സ്വരാ ഭാസ്കര്‍. കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ പര്‍ദ്ദ വിലക്കിയതിനെ മഹാഭാരതത്തിലെ പാഞ്ചാലി വസ്ത്രാക്ഷേപവുമായി ഉപമിച്ചിരുന്നു. പിന്നാലെ നിരവധി ട്രോളുകളാണ് സ്വരയെ തേടിയെത്തിയത്.
“മഹാഭാരതത്തില്‍ ദ്രൗപതിയെ ബലാല്‍ക്കാരമായി വിവസ്ത്രയാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉത്തരവാദിത്തപ്പെട്ടതും, ശക്തരും, നിയമജ്ഞരും ഉള്‍പ്പെട്ട സദസിന് മുന്നില്‍. ഇന്ന് ആ സംഭവം സ്മരിക്കപ്പെടുന്നു”. ഇതായിരുന്നു സ്വരയുടെ ട്വീറ്റ്.
എന്നാല്‍ ഇതിന് പിന്നാലെ പര്‍ദ്ദ മറയാക്കി നടക്കുന്ന തട്ടിപ്പുകളും ആള്‍മാറാട്ടങ്ങളും റിപ്ലേയായി പോസ്റ്റ് ചെയ്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതാ സ്വരയുടെ ദ്രൗപതി എന്ന തലക്കെട്ടുകളോടെയാണ് ചിത്രങ്ങളും ദൃശ്യങ്ങളും പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തിനായി ശബ്ദം ഉയര്‍ത്തി എന്ന് വാദിക്കുന്ന സ്വര തന്നെ ഹിജാബിനെ അനുകൂലിക്കുന്നത് ഇരട്ടത്താപ്പാണെന്നും ചില പ്രതികരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: