നെയ്യാറ്റിന്‍കര: ഇ ഫയലിംഗ് മൂലം അഭിഭാഷകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിപരിക്കണണെന്നാവശ്യപ്പെട്ട് ഭാരതീയ അഭിഭാഷക പരിഷത്ത് കോടതിക്കു മുന്നില്‍ ധര്‍ണ നടത്തി. അഭിബാഷകരുടെ നിയമാനുസൃതമുള്ള ഫാസ് കുറയക്കാനുളള നീക്കം ഉപേക്ഷിക്കുക, പുതിയ പോക്സോ കോടതികളില്‍ വിരമിച്ച ജഡ്ജിമാരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ക്ഷേമനിധിയിലേക്ക് കോവിഡ്കാല വരിസംഖ്യ പലിശയില്ലാതെ അടയ്ക്കാന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു പ്രതിഷേധം.
ജില്ലാ സെക്രട്ടറി അഡ്വ. എ. രാധാകൃഷ്ണന് ഉദ്്ഘാടനം ചെയ്തു. നെയ്യാറ്റിന്‍കര ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. സി. കമലസനന്‍, അഡ്വ. ടി വി. ഹേമചന്ദ്രന്, അഡ്വ. പൂഴിക്കുന്നു ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: