ഹ്യൂസ്റ്റണ്‍: കെ എച് എന്‍ എ യുടെ പ്രാരംഭം മുതല്‍ സംഘടനക്കുവേണ്ടി ധാരാളം സംഭാവനകള്‍ ചെയ്തിട്ടുള്ള ഡോ രാംദാസ് പിള്ളയെ (കാലിഫോര്‍ണിയ) സംഘടനയുടെ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായി തെരെഞ്ഞെടുത്തു.
ഹ്യൂസ്റ്റണ്‍ ഗുരുവായൂരപ്പന് ക്ഷേത്രം ഹാളില്‍ കൂടിയ 2022 2023 കാലഘട്ടത്തിലേക്കുള്ള ആദ്യ ബോര്‍ഡ് യോഗത്തില്‍ ഏകകണ്ഠമായാണ് തിരഞ്ഞെടുപ്പ് നടന്നത്. സോമരാജന് നായര്‍ (ഹ്യൂസ്റ്റണ്‍) വൈസ് ചെയര്‍മാനും പ്രൊഫ. ജയകൃഷ്ണന് (ലോസ് ആഞ്ചെലസ്) സെക്രെട്ടറിയുമായും തെരഞ്ഞെടുക്കപ്പെട്ടു.
2008-2009 കാലഘട്ടത്തില്‍ കെ എച് എന്‍ എ പ്രെസിഡന്റായി സേവനമനുഷ്ടിച്ചിട്ടുള്ള ഡോ രാംദാസ് പിള്ള 2009ലെ ലോസ് ആഞ്ചെലസ് കണ്വെന്ഷന് സാരഥി ആയിരുന്നു. സതേണ്‍ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ന്യൂഫോട്ടോണ്‍ ടെക്നോളജിസ്, കേരളത്തില്‍ ടെക്നോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന വിന്‍വിഷ് ടെക്നോളജീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ് അദ്ദേഹം. അമേരിക്കയിലെ പ്രതിരോധബഹിരാകാശ രംഗത്തു പ്രമുഖമായ സേവനങ്ങള്‍ നല്കിപ്പോരുന്ന സ്ഥാപനമാണ് വിന്‍വിഷ് ടെക്നോളജീസ്. ഡല്‍ഹി ഐ ഐ ടി യില്‍ നിന്നും എംടെക് നേടിയിട്ടുള്ള രാംദാസ് പിളള സതേണ്‍ കാലിഫോര്‍ണിയ യൂണിവേസിറ്റിയില്‍നിന്നും പിഎച്ച്ഡി യും കരസ്ഥമാക്കിയിട്ടുണ്ട്.
മുന്‍ ബാങ്ക് ഉദ്യോഗസ്ഥനായ സോമരാജന് നായര്‍ ഹൂസ്റ്റണിലെ കേരള ഹിന്ദുസൊസൈറ്റിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളും ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രം പ്രെസിഡന്റ്, ട്രസ്റ്റീ ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളുമാണ്. 2003 ഹ്യൂസ്റ്റണ്‍ കെ എച് എന്‍ എ കണ്വെന്ഷന് ട്രെഷറര്‍ ആയിരുന്നു.
യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ പ്രൊഫെസ്സറായി സേവനമനുഷ്ഠിക്കുന്ന ജയകൃഷ്ണന് കെ എച് എന്‍ എ യുടെ വിവിധ തലങ്ങളില്‍ നേതൃത്വം വഹിച്ചിട്ടുണ്ട്.
അനില്‍ ആറന്മുള(ഹ്യൂസ്റ്റണ്‍), രവി വള്ളത്തേരില്‍, രവി രാഘവന്(കാലിഫോര്‍ണിയ),ഗോപിനാഥ കുറുപ്പ്,രാജീവ് ഭാസ്കരന്, രഞ്ജിനി പിള്ള(ന്യൂയോര്‍ക്), സുരേന്ദ്രന് നായര്‍(ഡിട്രോയിറ്റ്), സുധ കര്‍ത്ത(ഫിലഡെല്‍ഫിയ) , പ്രസന്നന് പിള്ള(ചിക്കാഗോ), നന്ദകുമാര്‍ ചക്കിങ്ങല്‍(ഫ്ലോറിഡ) എന്നിവരാണ് മറ്റു ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങള്‍.
അനില്‍ ആറന്മുള
പ്രതികരിക്കാൻ ഇവിടെ എഴുതുക: