തൃശ്ശൂര്‍: ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള തീവണ്ടികളില്‍ കൂടുതല്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥരെ നിയമിക്കും. കഴിഞ്ഞ ദിവസം ട്രെയിനില്‍ ടിക്കറ്റ് പരിശോധകന് മര്‍ദനമേറ്റ പശ്ചാത്തലത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ യാത്രചെയ്യുന്ന തീവണ്ടികളില്‍ കൂടുതല്‍ റെയില്‍വേ സുരക്ഷാ സേനാംഗങ്ങളെ നിയോഗിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്.
ഷാലിമാര്‍, ഹൗറ, ഡിബ്രുഗഢ്, സില്‍ചര്‍, പട്ന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള തീവണ്ടികളിലാണ് സുരക്ഷ കൂട്ടിയത്. ടിക്കറ്റില്ലാതെ യാത്രചെയ്തത് പിടികൂടാന്‍ ശ്രമിച്ച ടിടിഇയെ ഇതര സംസ്ഥാന തൊഴിലാളികള്‍ മര്‍ദിച്ചത് കഴിഞ്ഞ ദിവസമാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായിരുന്നു.
എറണാകുളംഹൗറ അന്ത്യോദയ എക്സ്പ്രസില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ആലുവയ്ക്കും ഇരിങ്ങാലക്കുടയ്ക്കും ഇടയിലാണ് സംഭവം. ടിക്കറ്റ് പരിശോധകന്റെ മുഖത്താണ് കൂടുതല്‍ മര്‍ദനമേറ്റത്. നെഞ്ചിലും വയറിലും ഇടികൊണ്ട് ചതഞ്ഞ പാടുകളുണ്ട്. മര്‍ദനത്തിനിടെ ടിടിഇയുടെ ചാര്‍ട്ട് പിടിച്ചുവാങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: