തിരുവനന്തപുരം ; കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസ്ഥാന മന്ത്രി . അമൃത് 2.0 പദ്ദതിയുടെ യുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്ററാണ് നിര്‍വഹിച്ചത്. 1372 കോടി രൂപയാണ് കേരളത്തിന് അമൃത് 2.0 യില്‍ കേന്ദ്ര സഹായം ലഭിക്കുക. കേരളത്തിലെ 87 മുനിസിപ്പാലിറ്റികളിലും ആറു കോര്‍പ്പറേഷനുകളിലും എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന് എത്തിക്കുക, അമൃത് 1 ല്‍ ഉള്‍പ്പെട്ട ഒമ്പതു നഗരങ്ങളില്‍ (സംസ്ഥാനത്തെ 6 കോര്‍പ്പറേഷനുകളിലും ആലപ്പുഴ, ഗുരുവായൂര്‍, പാലക്കാട് എന്നീ മുനിസിപ്പാലിറ്റികളും) ദ്രവമാലിന്യ സംസ്ക്കരണം ഉറപ്പുവരുത്തുക, ജലാശയങ്ങള്‍ പുനരുജ്ജീവിപ്പിച്ച് അതിന് ചുറ്റുമുള്ള പ്രദേശം ഹരിതാഭമാക്കി പാര്‍ക്കുകളായി വികസിപ്പിക്കുക തുടങ്ങിയവ അമൃത് 2.0ല്‍ ഉള്‍പ്പെടുന്നു. 1372 കോടി രൂപയാണ് കേരളത്തിന് അമൃത് 2.0 യില്‍ കേന്ദ്ര സഹായം ലഭിക്കുക.
നടപ്പാക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ള പ്രദേശങ്ങള്‍ മാത്രമേ മാലിന്യ സംസ്കരണ പദ്ധതികള്‍ തുടങ്ങുന്നതിനായി തെരഞ്ഞെടുക്കാവൂ എന്ന് ഗോവിന്ദന് മാസ്റ്റര്‍. പറഞ്ഞു.വ്യക്തിശുചിത്വത്തിന് പ്രധാന പരിഗണ നല്കുന്ന മലയാളികള്‍ സാമൂഹിക ശുചിത്വത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നു മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ മാലിന്യ സംസ്കരണമടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ ശാസ്ത്രീയ സമീപനം സ്വീകരിക്കേണ്ടതുണ്ട്. പല മാലിന്യ സംസ്കരണ പദ്ധതികളും നടപ്പാക്കാന്‍ പോകുമ്പോള്‍ ജനങ്ങള്‍ ശക്തമായി പ്രതിരോധിക്കുന്ന സാഹചര്യമുണ്ടാകുന്നുണ്ട്. ഇത്തരം തെറ്റിദ്ധാരണകള്‍ മാറ്റാനുള്ള ഫലപ്രദമായ ഇടപെടലുകളുണ്ടാകണം. അഞ്ചു വര്‍ഷംകൊണ്ട് കേരളത്തെ സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
കുടിവെള്ളവും മാലിന്യ സംസ്കരണമടക്കമുള്ള പൊതു പദ്ധതികളെ കണ്ണുമടച്ച് എതിര്‍ക്കുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കണമെന്നു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് അധ്യക്ഷത വഹിച്ചു. കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്, കൊച്ചി മേയര്‍ എം. അനില്‍ കുമാര്‍, തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്, തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, കണ്ണൂര്‍ ഡെപ്യൂട്ടി മേയര്‍ കെ. ഷബീന, ഗുരുവായൂര്‍ മുനിസിപ്പല്‍ ചെയര്മാന് എം. കൃഷ്ണദാസ്, ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സൗമ്യ രാജ്, പാലക്കാട് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ. പ്രിയ അജയന് എന്നിവര്‍ അമൃത് 1ലെ അനുഭവങ്ങള്‍ പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: