ചെന്നൈ: കനത്ത പൊലീസ് സന്നാഹത്തെ അവഗണിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ വസതിക്ക് മുന്നിലേക്ക് ഇരച്ചുകയറി എബിവിപി വിദ്യാര്‍ത്ഥികള്‍. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്ത ലാവണ്യയ്ക്ക് നീതി ഉറക്കാന്‍ സമരത്തെ മുന്നില്‍ നിന്നും നയിച്ച നിധി ത്രിപാഠി എന്ന എബിവിപി ദേശീയ സെക്രട്ടറി ഇപ്പോള്‍ ജയിലിലാണ്. ഫിബ്രവരി 28വരെ അവരെയും മറ്റ് 32 പ്രവര്‍ത്തകരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്ക്കാന്‍ ചെന്നൈ കോടതിയാണ് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ മുന്‍ അനുവാദം വാങ്ങാതെ സമരം ചെയ്തെന്നും പൊലീസ് വലയം ഭേദിച്ച് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചുവെന്നുമുള്ള കുറ്റങ്ങളാണ് ചാര്‍ത്തിയിരിക്കുന്നത്.
ഫിബ്രവരി 9ന് നിധി ത്രിപാഠി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് എഴുതിയ വിപ്ലവവീര്യമുള്ള കത്ത് ഇപ്പോള്‍ വൈറലാണ്. ഈ കത്ത് വായിച്ച് തമിഴ്നാട്ടിലുള്ളവര്‍ ചോദിക്കുന്നു ആരാണ് നിധി ത്രിപാഠി? ഉത്തര്‍പ്രദേശിലെ പ്രതാപ്ഗറില്‍ നിന്നുള്ള തീപ്പൊരി പ്രവര്‍ത്തകയാണ് നിധി ത്രിപാഠി. അലഹബാദ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ദല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍(ജെഎന്‍യു) നിന്നും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. സംസ്കൃത സാഹിത്യത്തിലായിരുന്നു ഗവേഷണം. നിരവധി ദേശീയ അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ പേപ്പറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ജീവിതത്തെ തൃണവല്‍ഗണിച്ചുള്ള സമരത്തിന്റെ തീക്കനല്‍ വേദിയായ ജെഎന്‍യുവില്‍ നിന്നും ഉരുവപ്പെട്ട സമരനായിക കൂടിയാണ് നിധി ത്രിപാഠി.
17കാരി ലാവണ്യയുടെ ആത്മഹത്യാ സംഭവത്തില്‍ തണുത്ത നിലപാട് സ്വീകരിക്കുന്നതിന് ഡിഎംകെ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിക്കൊണ്ടാണ് നിധി ത്രിപാഠി മുഖ്യമന്ത്രി സ്റ്റാലിന് അയച്ച ഈ കത്ത്.
നിധി ത്രിപാഠി എഴുതുന്നു:
‘തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിക്കുന്ന കുറ്റകരമായ അനാസ്ഥയ്ക്കെതിരെ രാജ്യമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ ഹൃദയത്തിലും മനസ്സിലും തിളയ്ക്കുന്ന കോപത്തിന്റെ മഷികൊണ്ടാണ് ഈ കത്ത് ഞാന്‍ എഴുതുന്നത്. ഹിന്ദുധര്‍മ്മം ഉപേക്ഷിക്കുന്നതിന് ആസൂത്രിത രീതിയില്‍ ഒരു പഠനത്തില്‍ മിടുക്കിയായ പെണ്‍കുട്ടി പീഢിപ്പിക്കപ്പെടുന്നതിന് താങ്കളുടെ സര്‍ക്കാര്‍ സാക്ഷിയായി. തഞ്ചാവൂരിലെ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്കൂളിലെ ആസൂത്രിതമായ മതപരിവര്‍ത്ത ശ്രമങ്ങള്‍ തുറന്നുകാട്ടപ്പെട്ടു. ഇതിന് മിഷണറിമാരായ അധ്യാപികമാരും സ്കൂള്‍ അധികൃതരും മുന്നില്‍ നിന്ന് സജീവ ഇടപെടല്‍ നടത്തിയതിന്റെ തെളിലുകള്‍ ഉണ്ട്. എന്റെ മരണപ്പെട്ട സഹോദരി ലാവണ്യ, അവളുടെ മരണക്കിടക്കയില്‍ സ്കൂളില്‍ അവള് അനുഭവിക്കേണ്ടിവന്ന പീഡനത്തിന്റെയും മാനസികസമ്മര്‍ദ്ദത്തിന്റെയും കഥകള്‍ പറഞ്ഞിരുന്നു. മരണത്തിന്റെ ആഴക്കയങ്ങളിലേക്ക് ലാവണ്യയെ തള്ളിയിട്ട കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്കാന് രാജ്യമാകെ ഉറക്കെ ആവശ്യപ്പെടുകയാണ്. ലാവണ്യയ്ക്കെതിരെ കുറ്റംചെയ്തവരുടെ ഭാഗത്താണ് താങ്കളുടെ സര്‍ക്കാരെന്നത് നിര്‍ഭാഗ്യകരമാണ്.
ലാവണ്യയ്ക്ക് നീതി നല്‍കുന്നത് ഉറപ്പുവരുത്തല്‍ താങ്കളുടെ പ്രാഥമിക ഉത്തരവാദിത്വമാണെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. താങ്കളുടെ താങ്കളുടെ പാര്‍ട്ടിയുമായി (ഡിഎംകെ) ബന്ധപ്പെട്ടവരും വസ്തുതയ്ക്ക് നിരക്കാത്ത പ്രസ്താവനകളാണ് നടത്തുന്നത്. ലാവണ്യയുടെ കുറ്റവാളികളെ സംരക്ഷിക്കാന്‍ എല്ലാ വഴിയും നോക്കുകയാണ് പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍. ലാവണ്യയുടെ കുടുംബത്തിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഒരു പ്രചാരണവും നടത്തി പൊലീസ് വകുപ്പ് മറ്റൊരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. മദ്രാസ് ഹൈക്കോടതി വിധിയെ വെല്ലുവിളിച്ച് സുപ്രീംകോടതിയില്‍ പോകാനുള്ള അചിന്ത്യമായ കാര്യം കൂടി താങ്കളുടെ സര്‍ക്കാര്‍ ചെയ്തത് വഴി ധാര്‍മ്മിക മൂല്യച്യുതി ബാധിച്ച സര്‍ക്കാര്‍ എന്ന് പറയുന്നത് ഒട്ടും അതിശയോക്തികരമാവില്ല. ലാവണ്യയ്ക്ക് നീതി കിട്ടാന്‍ താങ്കള്‍ ആഗ്രഹിക്കുന്നില്ലെന്നത് താങ്കളുടെ സര്‍ക്കാര്‍ നടപടികള്‍ വ്യക്തമാക്കുന്നു. ഒരു സ്ഥാപനം നടത്തിയ മതപരിവര്ത്തശ്രമം എന്നതില്‍ നിന്നും ലാവണ്യ കേസ് ഒരു രാഷ്ട്രീയ പ്രസ്നമാക്കി താങ്കളുടെ പാര്‍ട്ടി മാറ്റിയിരിക്കുന്നു. മുഖ്യമന്ത്രി സാര്‍, ലാവണ്യയ്ക്ക് അതിവേഗ നീതി ഉറപ്പാക്കാന്‍ ദയവായി ശ്രമിക്കണം. ലാവണ്യയുടെ വിടപറഞ്ഞ ആത്മാവി നീതി കിട്ടുന്നതുവരെ വിദ്യാര്‍ത്ഥികളുടെ കോപം തിളച്ചുകൊണ്ടിരിക്കും.”- കത്ത് അവസാനിക്കുന്നു.
ലാവണ്യയുടെ വീടും നിധി ത്രിപാഠി സന്ദര്‍ശിച്ചു. ‘ലാവണ്യയുടെ ഇളയ സഹോദരന്മാരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥര്‍ കേസ് ദുര്‍ബലപ്പെടുത്താനുള്ള പ്രസ്തവാനകള്‍ നല്കാന് സമ്മര്‍ദ്ദം ചെലുത്തുകയാണ്.’
എന്തുകൊണ്ടാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ വസതിക്ക് മുന്നില്‍പ്രതിഷേധിക്കാന്‍ തയ്യാറായി എന്ന് മാധ്യമങ്ങളോട് വിശദീകരിക്കുന്ന നിധി ത്രിപാഠിയുടെ വീഡിയോ വൈറലായിരുന്നു. ‘സിബി ഐയുമായി സര്‍ക്കാര്‍ സഹകരിക്കുന്നില്ല. ദേശീയ ബാലാവകാശകമ്മീഷനുമായും തമിഴ്നാട് സര്‍ക്കാര്‍ സഹകരിക്കുന്നില്ല. എന്തുകൊണ്ടാണ് അവര്‍ സഹകരിക്കാത്തത്? അവര്‍ സിബി ഐയുമായും ദേശീയ ബാലാവകശാകമ്മീഷനുമായും സഹകരിക്കണം,’- നിധി ത്രിപാഠി പറയുന്നു.
‘ഇനിയൊരു ലാവണ്യ കേസ് സംഭവിച്ചുകൂട. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനശ്രമത്തിന്റെ ഇരയാണ് ലാവണ്യ. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ ആവശ്യപ്പെടുന്നു’- നിധി ത്രിപാഠി വീഡിയോയില്‍ ആവശ്യപ്പെടുന്നു. എന്തായാലും ഡിഎംകെ മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ സമരം ചെയ്യുക എന്ന അതിധീരമായ വഴിയാണ് എബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിയുടെ നേതൃത്വത്തില്‍ ഉണ്ടായത്. ഇത് തന്നെ തമിഴ്നാട്ടിലുടനീളം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
എന്തായാലും ഇപ്പോള്‍ സുപ്രിംകോടതി നിര്‍ദേശപ്രകാരം ലാവണ്യയുടെ കേസ് സിബിഐ ഏറ്റെടുത്തതോടെ തമിഴ്നാട്ടിലെ സ്റ്റാലിന് സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: