കോട്ടയം: മണ്ണും മണലും മാലിന്യവും നിറഞ്ഞ് മലിനമായ മീനച്ചിലാറിനെ ശുചീകരിച്ച് തെളിനീരാക്കാന്‍ കര്‍മ്മപദ്ധതിയായി. മാത്രമല്ല നദിയുടെ കൈവഴികളും പുനഃരുജ്ജീവിപ്പിച്ച് പ്രളയത്തെ പ്രതിരോധിക്കാന്‍ പൊതുജന പങ്കാളിത്തത്തോടെ നാടും ഒരുമിക്കുകയാണ്.
ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിലാണ് മീനച്ചിലാര്‍ പുനഃരുജ്ജീവനവും പ്രളയ പ്രതിരോധ മഹായജ്ഞവും നടത്തുന്നത്. ഇതിനായി മീനച്ചിലാറിന്റെ കൈവഴികളായ തെക്കനാറിലും, വടക്കനാറിലും നഗരസഭയിലുള്ള കൈത്തോടുകളിലുമായി അടിഞ്ഞുകൂടി കിടക്കുന്ന മണലും, മണ്ണും, എക്കലും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യും.
മാര്‍ച്ച് 31 ന് മുമ്പായി പൂര്‍ത്തിയാകത്തക്കവിധമാണ് പദ്ധതി നടപ്പാക്കുന്നത്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക – സാമൂദായിക – സന്നദ്ധ സംഘടനകളുടെ സഹകരണത്തോടു കൂടിയാണ് നഗരസഭ പരിപാടി നടപ്പിലാക്കുന്നത്. ചെക്ക് ഡാം ശുചീകരണം, മീനച്ചിലാറും കൈത്തോടുകളും ശുചീകരിക്കുന്നതോടൊപ്പംതന്നെ ജലമൊഴുക്കിന് തടസ്സമായുള്ള മണ്ണ് നീക്കം ചെയ്യുകയും ചെയ്യും. മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെയും, ഹരിത മിഷന്റെയും, തൊഴിലുറപ്പ് പദ്ധതിയുടെയും, മൈനര്‍ ഇറിഗേന്റെയും സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: