മൂന്നാറ്: വീണ്ടും പടയപ്പ ഇറങ്ങി മൂന്നാര്‍ ടൗണില്‍.ഇത്തവണവും പാല്‍രാജിന്റെ കട തന്നെയായിരുന്നു പടയപ്പയുടെ ഉന്നം.പുലര്‍ച്ചെ ഒന്നരയോടെ എത്തി കടയില്‍ പഴങ്ങള്‍ പച്ചക്കറികള്‍ എല്ലാം തീര്‍ത്തു കൂടാത അടുത്ത് കണ്ട ചായക്കടയില്‍ കയറി പലഹാരങ്ങളും അകത്താക്കി.എന്നിട്ടാണ് പടയപ്പക്ക് നിറഞ്ഞത്. പിന്നീട് കാട് കയറി.ഏകദേശം 25000 രൂപയുടെ സാധനങ്ങള്‍ ഒരു രാത്രി കൊണ്ട് തീര്‍ത്തു.ആറാം തവണയാണ് പാല്‍രാജിന്റെ കട കാട്ടാന ആക്രമിക്കുന്നത് അതില്‍ മുക്കാലും പടയപ്പതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: