തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനം 18ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. 2022 23 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റും അനുബന്ധ രേഖകളും ധനമന്ത്രി മാര്‍ച്ച് 11ന് സഭയില്‍ അവതരിപ്പിക്കും.
ഫെബ്രുവരി 21ന് സഭാംഗമായിരുന്ന പി. ടി. തോമസിന്റെ നിര്യാണം സംബന്ധിച്ച റഫറന്‍സ് നടത്തി മറ്റു നടപടികളിലേക്ക് കടക്കാതെ സഭ പിരിയുമെന്ന് സ്പീക്കര്‍ എം. ബി. രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണറുടെ പ്രസംഗത്തില്‍ നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിലുള്ള ചര്‍ച്ച 22, 23, 24 തീയതികളില്‍ നടക്കും. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ സഭയുണ്ടാവില്ല.
മാര്‍ച്ച് 14 മുതല്‍ 16 വരെ ബഡ്ജറ്റിലുള്ള പൊതുചര്‍ച്ച നടക്കും. 17ന് അന്തിമ ഉപധനാഭ്യര്‍ത്ഥനകള്‍ സഭ പരിഗണിക്കും. 2022-23 വര്‍ഷത്തെ ആദ്യ നാലു മാസത്തെ ചെലവുകള്‍ നിര്‍വഹിക്കുന്നതിനുള്ള വോട്ട് ഓണ്‍ അക്കൗണ്ട് മാര്‍ച്ച് 22നും ഉപധനാഭ്യര്‍ത്ഥനകളെയും വോട്ട് ഓണ്‍ അക്കൗണ്ടിനെയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകള്‍ യഥാക്രമം 21, 23 തീയതികളിലും പരിഗണിക്കും.
21, 23 തീയതികളില്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി മാറ്റിവച്ചിട്ടുള്ള സമയം വിനിയോഗിക്കുന്നത് സംബന്ധിച്ച് 21ന് ചേരുന്ന കാര്യോപദേശക സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സഭ തീരുമാനിക്കും. മാര്‍ച്ച് 23ന് സമ്മേളനം അവസാനിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള നിയമസഭയുടെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തിലുള്ള വനിതാ സാമാജികരെ പങ്കെടുപ്പിച്ച് രണ്ടു ദിവസത്തെ നാഷണല്‍ വിമന്‍ ലെജിസ്ലേച്ചേഴ്സ് കോണ്‍ഫറന്‍സ് ഏപ്രിലില്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരാനുഭവങ്ങള്‍ വിശദമാക്കുന്ന സമഗ്രമായ ഓഡിയോ വീഡിയോ ചിത്രപ്രദര്‍ശനം നിയമസഭാ മ്യൂസിയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. നിയമസഭാ ലൈബ്രറിയുടെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര പുസ്തകോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: