ന്യൂദല്‍ഹി: ഹിജാബ്, നിഖാബ് എന്നിവ പ്രചരിപ്പിക്കുന്നതിവന് പിന്നില്‍ സ്ത്രീകളെ വെറും ലൈംഗിക വസ്തുക്കളാക്കി മാറ്റാനുള്ള നീക്കമെന്ന് പ്രമുഖ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്രിന്. സ്കൂളുകള്‍ മതഭ്രാന്തിനും മതമൗലികവാദത്തിനും അന്ധവിശ്വാസങ്ങള്‍ക്കും ഇടമാകരുതെന്നും തസ്ലീമ പറഞ്ഞു. കര്‍ണാടകയില്‍ മതതീവ്രവാദികള്‍ നേതൃത്വം നല്കുന്ന ഹിജാബ് സമരത്തെ സംബന്ധിച്ച് ഇംഗ്ലീഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു തസ്ലീമയുടെ പ്രതികരണം.
ഒരു മതേതര രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനം വസ്ത്രധാരണത്തിലും മതേതരത്വം പുലര്‍ത്തേണ്ടതുണ്ട്. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപന അധികൃതര്‍ വിദ്യാര്‍ത്ഥികളോട് അവരുടെ മതപരമായ വ്യക്തിത്വം വീട്ടില്‍ സൂക്ഷിക്കാന്‍ പറയുന്നതില്‍ തെറ്റില്ല. വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ ലിംഗസമത്വം, ലിബറലിസം, മാനവികത, ശാസ്ത്രീയ മനോഭാവം എന്നിവയുടെ തത്വങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കി പഠിപ്പിക്കേണ്ടതുണ്ടെന്നും തസ്ലീമ പ്രതികരിച്ചു.
ഏഴാം നൂറ്റാണ്ടിലെ നിയമം 21-ാം നൂറ്റാണ്ടില്‍ ഒരിക്കലും പ്രയോഗികമല്ല. ബുര്‍ഖകളും ഹിജാബുകളും ഒരുക്കലും വ്യക്തിത്വത്തിന്റെ ഭാഗമല്ല. സത്രീകള്‍ എപ്പോള്‍ ആ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ മാത്രമാണ് അവുരുടെ ചോയ്സ് എന്ന് പറയാന്‍ സാധിക്കുകയുള്ളുവെന്നും തസ്ലീമ കൂട്ടിച്ചേര്‍ത്തു.
അതേ സമയം തീവ്ര മുസ്ലീം സംഘടനകളുടെ ഹിജാബ് സമരം കര്‍ണാടകയിലെ വിവിധ ഇടങ്ങളില്‍ ഇന്നും അരങ്ങേറി. വിവിധ കോളേജുകള്‍ക്കും സ്കൂളുകള്‍ക്കും മുന്പില് പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: