ചാത്തന്നൂര്‍: ദേശീയപാത വികസനത്തിലും പിടിമുറുക്കി കരമണ്ണ് മാഫിയ. വസ്തു ഉടമസ്ഥരെ തെറ്റിദ്ധരിപ്പിച്ചു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കെട്ടിടങ്ങള്‍ പൊളിച്ച് കെട്ടിടാവശിഷ്ടങ്ങളും മണ്ണും കടത്തുന്നതായി പരാതി.
കഴിഞ്ഞ ദിവസം ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുത്തപ്പോള്‍ ഇവിടെയുള്ള കെട്ടിടം ദേശീയപാത അധികൃതരുടെ ഒത്താശയോടെ പൊളിച്ചു. കൂടാതെ കെട്ടിട അവശിഷ്ടങ്ങളും പ്രാദേശത്തെ മണ്ണും കെട്ടിടത്തിന്റെ കതകും, കമ്പിയുമുള്‍പ്പെടെയുള്ള സാധനങ്ങളുമായി കടന്നു. കെട്ടിടങ്ങള്‍ ഉള്ള ഭൂമിയുടെ തുകയുടെ ആറ് ശതമാനം പിടിച്ചിട്ടിട്ടാണ് ദേശിയപാത അധികൃതര്‍ പണം കൈമാറുന്നത്. അത് കെട്ടിടം പൊളിക്കുന്നതിന്റെ ആവശ്യത്തിനാണ്. ഈ തുക കെട്ടിട ഉടമ കെട്ടിടം പൊളിക്കുകയാണെങ്കില്‍ അവര്‍ക്ക് തിരികെ കൊടുക്കും. ദേശീയപാത അധികൃതരാണ് കെട്ടിടം പൊളിക്കുന്നതെങ്കില്‍ തുക അധികൃതര്‍ എടുക്കുകയും ചെയ്യും. എന്നാല്‍ കെട്ടിടാവാശിഷ്ടങ്ങള്‍ ഉടമകള്‍ക്ക് എടുക്കാമെന്നിരിക്കെ വീടുകളുടെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ മണിക്കൂറുകള്‍ക്കകം കൊണ്ടുപോകുകയാണ് ഈ സംഘങ്ങള്‍. ദേശീയപാത അതോറിറ്റിയില്‍ ചില ഉദ്യോഗസ്ഥരും വയലുകള്‍ നികത്തുന്ന കരമണ്ണ് മാഫിയ സംഘവുമായി ഉണ്ടാക്കിയ രഹസ്യകരാറനുസരിച്ചാണ് ഈ ഇടപാടെന്ന് ആക്ഷേപമുണ്ട്. ഇതിനെതിരെ കെട്ടിട ഉടമകള്‍ രംഗത്ത് വരികയും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസിലും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: