വാഷിങ്ടന്‍: റഷ്യ ഇപ്പോഴും ഉക്രൈനെ ആക്രമിക്കാന്‍ സാധ്യതയെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്. സേന പിന്മാറിയെന്ന റഷ്യന്‍ വാദം ബൈഡന് സ്ഥിരീകരിച്ചില്ല. ഉക്രൈനെ അതിര്‍ത്തിയില്‍നിന്ന് ഒരു വിഭാഗം സൈനികരെ പിന്‍വലിച്ചെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ബൈഡന്റെ പരാമര്‍ശം.
റഷ്യയുടെ ഉദ്ദേശ്യങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നതാണ്. 150,000 റഷ്യന്‍ സൈനികര്‍ ഉക്രൈനെ വളഞ്ഞിട്ടുണ്ടെന്ന് യുഎസ് കണക്കാക്കുന്നു. എപ്പോള്‍ വേണമെങ്കിലും ആക്രമം നടക്കാം. അങ്ങനെ യുദ്ധമുണ്ടായാല്‍ ലോകരാജ്യങ്ങളെ അണിനിരത്തി തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് നല്കി. റഷ്യയിലെ ജനങ്ങളെ ഉന്നമിട്ടിട്ടില്ലെന്നും റഷ്യയെ അസ്ഥിരപ്പെടുത്താന്‍ അമേരിക്കയ്ക്ക് പദ്ധതിയില്ലെന്നും ബൈഡന് പറഞ്ഞു.
യുഎസിനോ നാറ്റോ രാജ്യങ്ങള്‍ക്കോ ഉക്രൈനില്‍ മിസൈലുകളില്ല. മിസൈലുകള്‍ അയയ്ക്കാനും പദ്ധതിയില്ല. ഉക്രൈന് റഷ്യയ്ക്ക് ഭീഷണിയല്ല. റഷ്യ ഉക്രൈനെ ആക്രമിച്ചാല്‍ ആവശ്യമില്ലാത്ത മരണവും നാശവും റഷ്യ തിരഞ്ഞെടുത്തെന്ന് ലോകം മറക്കില്ലെന്നും ബൈഡന് പറഞ്ഞു. അതിനിടെ, ഉക്രൈന്റെ മേല്‍ ഉടന്‍ സൈനിക നടപടിക്ക് നീങ്ങില്ലെന്ന സൂചനയുമായി പുടിന് രംഗത്തെത്തി. ഉക്രൈന് അതിര്‍ത്തിയിലെ സൈനിക വിന്യാസം ഭാഗികമായി പിന്‍വലിച്ചെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷത്തിന് അയവുണ്ടായെന്ന് പറയാറായിട്ടില്ലന്ന് നാറ്റോ വ്യക്തമാക്കി. എന്നാല്‍ ഉക്രൈനിലുണ്ടായ സൈബര്‍ ആക്രമണത്തില്‍ ഉക്രൈനിലെ സൈന്യം, പ്രതിരോധ മന്ത്രാലയത്തിന്റെയും ബാങ്കുകളുടെയും വെബ്സൈറ്റുകള്‍ ഓഫ്ലൈനായി. വിദേശകാര്യ, സാംസ്കാരിക മന്ത്രാലയ സൈറ്റുകളും പ്രവര്‍ത്തനരഹിതമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: