ന്യൂദല്‍ഹി: രാജ്യത്തെ കല്‍ക്കരി ഉത്പാദനത്തില്‍ വര്‍ധന. 2020 ജനുവരിയെ അപേക്ഷിച്ച് ഉത്പാദനം 6.13 ശതമാനം വര്‍ധിച്ച് 75 ദശലക്ഷം ടണ്ണില്‍ നിന്ന് 79.60 ദശലക്ഷം ടണ്ണായി. കോള്‍ ഇന്ത്യാ ലിമിറ്റഡ് 64.50 ദശലക്ഷം ടണ്‍ കല്‍ക്കരി ഉത്പാദിപ്പിച്ച് 2.35 ശതമാനം വളര്‍ച്ച കൈവരിച്ചു. സിംഗരേണി കോളിയറീസ് ലിമിറ്റഡ് (എസ്സിസിഎല്‍) 6.03 ദശലക്ഷം ടണ്‍ ഉത്പാദിപ്പിച്ച് 5.42 ശതമാനം വളര്‍ച്ചയും ക്യാപ്റ്റീവ് ബ്ലോക്കുകള്‍ 9.07 ദശലക്ഷം ടണ്‍ കല്‍ക്കരി ഉത്പാദിപ്പിച്ച് 44.91 ശതമാനം വളര്‍ച്ചയും നേടി.
2022 ജനുവരിയില്‍ കല്‍ക്കരി വിതരണം 10.80 ശതമാനം വര്‍ധിച്ച് 68.19ല്‍ നിന്ന് 75.55 ദശലക്ഷം ടണ്‍ ആയി. 2022 ജനുവരിയിലെ മൊത്തം ഉത്പാദനത്തില്‍, 60.85 ദശലക്ഷം ടണ്‍ കല്‍ക്കരി അയച്ചുകൊണ്ട് കോള്‍ ഇന്ത്യ ലിമിറ്റഡ് 7.71 ശതമാനം വളര്‍ച്ച കൈവരിച്ചു. സിംഗരേണി കോളിയറീസ് ലിമിറ്റഡ് 5.99 ദശലക്ഷം ടണ്‍ അയച്ചുകൊണ്ട് 6.45 ശതമാനം വളര്‍ച്ച കൈവരിച്ചു. ക്യാപ്റ്റീവ് ബ്ലോക്കുകള്‍ ഈ കാലയളവില്‍ 8.71 ദശലക്ഷം ടണ്‍ കല്‍ക്കരി വിതരണത്തോടെ 43.55 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
കല്‍ക്കരി ഉത്പാദിപ്പിക്കുന്ന മുന്‍നിര 35 ഖനികളില്‍, 14 ഖനികള്‍ 100 ശതമാനത്തിലധികം ഉത്പാദനം നടത്തി. മറ്റ് ആറ് ഖനികളുടെ ഉത്പാദനം 80 മുതല്‍ 100 ശതമാനം വരെയാണ്. പവര്‍ യൂട്ടിലിറ്റി ഡെസ്പാച്ച് 18.70 ശതമാനം വര്‍ധിച്ച് 63.22 ദശലക്ഷം ടണ്‍ ആയി. കല്‍ക്കരി അധിഷ്ഠിത വൈദ്യുതി ഉത്പാദനം 9.21 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.69 ശതമാനം കൂടുതലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: