കാസര്‍കോഡ് : കെ- റെയിലിനായി സ്ഥലമെടുക്കുന്ന ഓഫീസുകളിലെ ജീവനക്കാര്‍ ശമ്പളം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധത്തില്‍ മൂന്ന് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ജീവനക്കാര്‍ കാസര്‍കോഡ് പ്രതിഷേധ പ്രകടനം നടത്തി.
സംസ്ഥാന വ്യാപകമായി കെ- റെയില്‍ വിവാദമായിരിക്കുകയാണ്. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കല്ല് നാട്ടുന്നതില്‍ ജനങ്ങളില്‍ നിന്നും വന്‍ പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്. അതിനിടയിലാണ് സ്ഥസം ഏറ്റെടുക്കുന്ന ഓഫീസ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്നത് പുറത്തുവരുന്നത്.
കേരള എന്‍ജിഒ അസോസിയേഷന് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലാണ് ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ധര്‍ണ സംസ്ഥാന സെക്രട്ടറി വി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എ.ടി. ശശി അധ്യക്ഷത വഹിച്ചു.
അതിനിടെ കെ- റെയിലിനെ തുടര്‍ന്നുള്ള സാമൂഹികാഘാത പഠനവുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും മറ്റുമുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് വിലയിരുത്തുന്നതിനായാണ് ഈ നടപടി. പാരിസ്ഥിതിക ആഘാതം എങ്ങനെ ഒഴിവാക്കാം എന്നത് കൂടി പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ ഇതിന്റെ സാങ്കേതിക സാധ്യതകള്‍ കൂടി പരിഗണിച്ചശേഷം ആയിരിക്കും സര്‍ക്കാര്‍ നടപടി കൈക്കൊള്ളുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: