തിരുവനന്തപുരം:പര്‍ദ എന്നത് അടിച്ചേല്‍പ്പിക്കപ്പെട്ട വസ്ത്രമാണെന്ന് സ്ത്രീസ്വാതന്ത്ര്യത്തിനായി വാദിക്കുന്ന ജസ്ല മാടശ്ശേരി. 20 വര്‍ഷം മുന്‍പ് എവിടെയായിരുന്നു പര്‍ദയുണ്ടായിരുന്നതെന്നും ജസ്ല ചോദിക്കുന്നു.
ചരിത്രം പരിശോധിച്ചാല്‍ അറബിനാടുകളില്‍ ഈ മണലാരണ്യങ്ങളില്‍ ജീവിച്ചിരുന്നവര്‍ പൊടിക്കാറ്റും മണല്‍ക്കാറ്റും അടിച്ചപ്പോള്‍ അവര്‍ മുഖം ഒരു ഷാള്‍ കൊണ്ട് മൂടിയിരുന്നു. ആ സാഹചര്യത്തിലെ വസ്ത്രം ഇവിടെ ഇസ്ലാമിന്റെ വസ്ത്രധാരണമാണെന്ന് പറഞ്ഞങ്ങ് നടപ്പാക്കുകയാണ്. അങ്ങനെ പലതും ഉണ്ട്. എല്ലാമെടുത്ത് നോക്കിയാല്‍ തമാശകളാണ്. ഒരു മതം മാത്രമല്ല, എല്ലാം മതവും പുരുഷ കേന്ദ്രീകൃതമാണ്.- ജസ്ല മാടശ്ശേരി പറയുന്നു.
ഹിജാബ് വിവാദത്തോട് പ്രതികരിക്കവേയാണ് ജസ്ലയുടെ ഈ നിരീക്ഷണങ്ങള്‍. ”എന്റെ ഉമ്മമ്മയൊന്നും പര്‍ദ ഇടുന്നത് ഞാന്‍ കണ്ടിട്ടില്ല. 20 വര്‍ഷം മുന്‍പ് എവിടെയായിരുന്നു പര്‍ദയുണ്ടായിരുന്നത്. ഇതൊക്കെ പക്ക ബിസിനസ് അടിസ്ഥാനത്തില്‍ മാത്രം കേരളത്തില്‍ വന്ന വസ്ത്രമാണ്. കുറെ കാലഘട്ടങ്ങള്‍ക്ക് മുന്‍പുള്ള ഫോട്ടോകള്‍ എടുത്ത് നോക്കിയാല്‍ അറിയാം എത്ര മുസ്ലീം സ്ത്രീകള്‍ തല മറച്ചിരുന്നെന്ന്.” ജസ്ല പറയുന്നു.
സ്ത്രീകളുടെ വസ്ത്രധാരണം ഇസ്ലാമില്‍ ഒരു കാലത്തും സ്ത്രീകളല്ല തെരഞ്ഞെടുത്തിട്ടുള്ളത്. ഇസ്ലാം മതപ്രകാരം ഒരു അന്യ സ്ത്രീ അന്യപുരുഷന്റെ നേര്‍ക്ക് നേരെയിരുന്ന് മുഖം കാണുന്നത് നിഷിദ്ധമാണ്. അതിനായാണ് അവര്‍ ഷട്ടര്‍ അങ്ങിട്ടിരിക്കുന്നത്.- ജസ്ല പ്രതികരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: