ചാത്തന്നൂര്‍: നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം കാത്തുകഴിയുന്ന കനാല്‍പാലം തകര്‍ന്ന് തുടങ്ങി. ചാത്തന്നൂര്‍ പഞ്ചായത്തിലെ വരിഞ്ഞം വാര്‍ഡില്‍ എംഎല്‍എ ഫണ്ടില്‍ നിന്നും 8.92 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ചതാണിത്.
നിര്‍മാണം അന്തിമഘട്ടത്തില്‍ എത്തിയപ്പോഴാണ് കൈവരിക്കായി നിര്‍മിച്ച സ്ഥലത്തിന്റെ ഫൗണ്ടേഷന് തകര്‍ന്നത്. ഫൗണ്ടേഷന്റെ അടിഭാഗത്ത് വേണ്ടവിധം മണ്ണിട്ട് ഉറപ്പിക്കാതെ ചെറുഭിത്തി കെട്ടി അതിന്റെ മുകളില്‍ കൈവരി ഉറപ്പിക്കുകയായിരുന്നു. കോണ്‍ക്രീറ്റ് ചെയ്ത ഭാഗം തകര്‍ന്നതോടെയാണ് നാട്ടുകാര്‍ പരാതിയുമായി രംഗത്ത് എത്തിയത്. പാലത്തിന്റെ നിര്മാണപ്രവര്ത്തിയില് ഗുരുതരമായ ക്രമക്കേട് നടന്നതായി നാട്ടുകാര്‍ ആരോപിച്ചു.
ജി.എസ്. ജയലാല്‍ എംഎല്‍എയുടെയും സിപിഎമ്മുകാരനായ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെയും മേല്‍നോട്ടത്തില്‍ കെഐപി ഉദ്യോഗസ്ഥരാണ് നിര്‍മാണപ്രവര്‍ത്തികള്‍ നടത്തിയത്. ഏകദേശം അഞ്ചു ലക്ഷം രൂപ പോലും ഈ ചെറിയ നടപാതയ്ക്കും ചെറിയ പാലത്തിനും വേണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. നിര്‍മാണ പ്രവൃത്തിയില്‍ ഗുരുതരമായ അഴിമതിയാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കരാറുകാരനും ചേര്‍ന്ന് നടത്തിയിരിക്കുന്നതെന്ന് ആരോപണം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: