ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ നിന്നുള്ള കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ ഹീറോയായി. ശശി തരൂര്‍ എംപിയുടെ ട്വീറ്റിലെ സ്പെല്ലിംഗ് മിസ്റ്റേക്കുകള് കണ്ടുപിടിച്ചതോടെയാണ് രാംദാസ് അത്താവാലെയ്ക്ക് സമൂഹമാധ്യമങ്ങളില്‍ കയ്യടി കിട്ടിയത്.
നിര്‍മ്മല സീതാരാമന് ബജറ്റ് അവതരിപ്പിച്ചതിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി നടത്തിയ ട്വീറ്റാണ് അക്ഷരത്തെറ്റുകള്‍ കാരണം തരൂരിന് വിനയായത്. ഇതായിരുന്നു നിര്‍മ്മല സീതാരാമനെ വിമര്‍ശിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ ട്വീറ്റ്.
‘ബജറ്റ് ചര്‍ച്ചയ്ക്ക് രണ്ട് മണിക്കൂര്‍ നേരമാണ് ( നിര്‍മ്മല സീതാരാമന് )മറുപടി നല്‍കിയത്. മന്ത്രി അത്താവാലെയുടെ അമ്പരന്ന മുഖഭാവം എല്ലാം വിളിച്ചുപറയുന്നു. നിര്‍മ്മല സീതാരാമന്റെ ബജറ്റിലെ അവകാശവാദം ഭരണപക്ഷത്തെ അംഗങ്ങള്‍ക്ക് പോലും വിശ്വാസമില്ല’- ഇതായിരുന്നു തരൂരിന്റെ ട്വീറ്റ്. ട്വീറ്റിനൊപ്പം നിര്‍മ്മല സീതാരാമന്റെ ബജറ്റ് പ്രസംഗം കേട്ടിരിക്കുന്ന അത്താവാലെയുടെ അമ്പരന്ന മുഖത്തിന്റെ ഫോട്ടോയും തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു.
ബജറ്റ് (Budget) എന്നതിന് സ്പെല്ലിംഗ് തെറ്റുമൂലം ബിജറ്റ് (Bydget) എന്നും റിപ്ലൈ (Reply) എന്നതിന് സ്പെല്ലിംഗ് തെറ്റിയത് മൂലം റിലൈ (Rely) എന്നുമായിരുന്നു തരൂര്‍ ട്വീറ്റില്‍ കുറിച്ചത്. ഇത് കണ്ട് പിടിച്ച കേന്ദ്രമന്ദത്രി രാംദാസ് അത്താവാലെ തരൂരിന് ഉടന്‍ മറുപടി എഴുതി:
അത്താവാലെയുള്ള ട്വിറ്റര്‍ പോസ്ററ് കാണാം.
“ബിജറ്റ് (Bydget) അല്ല ബജറ്റ് (Budget) എന്നാണ്. റിപ്ലൈ (Reply) ആണ് റിലൈ (Rely) എന്നല്ല.” – അത്താവാലെ മറുപടി എഴുതി. ഇതോടെ ശശി തരൂരിന് സ്വന്തം തെറ്റുകള്‍ അംഗീകരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അശ്രദ്ധകൊണ്ടാണ് സ്പെല്ലിംഗ് തെറ്റുകള്‍ വരുത്തുന്നത് മോശം ഇംഗ്ലീഷിനേക്കാള്‍ അബദ്ധമാണെന്നായിരുന്നു തരൂരിന്റെ മറപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: