കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര സുരക്ഷാവീഴ്ച. ഇന്ന് അന്തേവാസികളായ രണ്ടു പേർ ഇവിടെ നിന്നും ചാടിപ്പോയി. ഒരു സ്ത്രീയേയും പുരുഷനെയുമാണ് കാണാതായിരിക്കുന്നത്. സ്ത്രീ കഴിഞ്ഞിരുന്നത് കഴിഞ്ഞ ദിവസം കൊല നടന്ന സെല്ലില്‍ നിന്നുമാണ്. സെല്ലിന്റെ ചുമര് തുറന്നാണ് ഇവര്‍ പുറത്ത് കടന്നത്.
പഴയ കെട്ടിടത്തിന്റെ ചുവര് വെള്ളം കൊണ്ട് നനച്ച് പാത്രം കൊണ്ട് തുരന്ന നിലയിൽ ആയിരുന്നെന്ന് സൂപ്രണ്ട് പറയുന്നു. രാവിലെ അഞ്ചരയ്ക്കാണ് സംഭവം. കുളിക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് പുരുഷൻ ഓടി രക്ഷപെടുകയായിരുന്നുവെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. ഇവരെ കണ്ടെത്താന്‍ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളില്‍ പോലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സന്ദര്‍ശനം നടത്തിയിരുന്നു. സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരുടെ കുറവിനെക്കുറിച്ച് സന്ദര്‍ശനത്തിനിടെ കമ്മീഷന് പരാമര്‍ശം നടത്തിയിരുന്നു. കൊലപാതകത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ച് അഡീഷണൽ ഡി എം ഒ ഇന്ന് ഡി എം ഒ യ്ക്ക് റിപ്പോർട്ട് നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: