ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടിം ഡേവിഡ് ഇതുവരെ നേടിയിട്ടുള്ളത് ഒരു റണ്‍സ് മാത്രം. അതിനാല്‍തന്നെ ഇത്തണ അടിസ്ഥാന വിലയിട്ടിരുന്നത് വെറു 20 ലക്ഷം മാത്രവും. എന്നാല്‍ ഈ സിംഗപ്പുര്‍ താരത്തെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത് 8.25 കോടി രൂപ ലേലം വിളിച്ച്. ടീമിലെ ഇഷാന് കിഷന്(15.25 കോടി) ജോഫ്ര ആര്ച്ചറര്് (8 കോടി) എന്നിവര്‍ക്കൊപ്പം കോടീശ്വരനായി കളിക്കാനിറങ്ങും
ഐസിസിയില്‍ പൂര്‍ണ മെമ്പറല്ലാത്ത അസോസിയേറ്റഡ് അംഗമായ സിംഗപ്പുര്‍ ടീമിലെ ഒരംഗം ഐപിഎല്ലില്‍ ഇടം പിടിച്ചത് കഴിഞ്ഞ തവണ വാര്‍ത്തയായിരുന്നു. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സാണ് ടിം ഡേവിഡിനെ അന്ന സ്വന്തമാക്കിയത്. കളിച്ചത് ഒരേ ഒരു കളിമാത്രം. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ. മൂന്നു പന്തില്‍ ഒരു റണ്‍സ് മാത്രമായിരുന്നു സംഭാവന. ഐപിഎല്ലിലെ പ്രകടനമല്ല ടിം ഡേവിഡിന്റെ മൂല്യം കൂട്ടിയത് എന്ന് വ്യക്തം.
പിന്നെ എന്തുകൊണ്ടാണ് ഇത്രയധികം തുക ചെലവഴിച്ച് അഞ്ചു തവണ ഐപിഎല്‍ ജേതാക്കളായിട്ടുള്ള മുംബൈ ഇന്ത്യന്‍സ് ഡേവിഡിനെ സ്വന്തമാക്കിയത്? പാകിസ്ഥാന് സൂപ്പര്‍ ലീഗ്, കരീബിയന്‍ പ്രീമിയര്‍ ലീഗ്, ബിഗ് ബാഷ് ലീഗ് തുടങ്ങിയ ടൂര്‍ണമെന്റുകളിലെല്ലാം അടിച്ചു തകര്‍ത്തതാണ് വില കൂട്ടിയത്.
സിംഗപ്പൂരില്‍ ജനിച്ച ടിം ഡേവിഡ് മധ്യനിര ബാറ്ററായി ടി20 ക്രിക്കറ്റില്‍ നടത്തിയ മുന്നേറ്റം സമാനതകളില്ലാത്തതാണ്. ഓസ്ട്രേലിയയിലെ പ്രമാദമായ ബിഗ് ബാഷ് ടി20 ലീഗില്‍ ഹോബാര്‍ട്ട് ഹരികെയ്ന് വേണ്ടി കളത്തിലിറങ്ങിയ ടിം ഡേവിഡ് വെള്ളിടി ഇന്നിംഗ്സുകള്‍ ഓസ്ട്രേലിയന്‍ ആരാധകര്‍ക്കിടയില്‍ ആവേശം കൊള്ളിച്ചു.. പിന്നീട് പാകിസ്ഥാനിലെ പിഎസ്എല്ലിലും വിന്‍ഡീസിലെ സിപിഎല്ലിലും ഡേവിഡ് പാഡണിഞ്ഞു. തന്റെ കഴിഞ്ഞ കുറച്ച് പിഎസ്എല്‍ മുല്‍ട്ടാന്‍ സുല്‍ത്താന്‍സിനു വേണ്ടി കളിച്ച തകര്‍പ്പന്‍ ഇന്നിംഗ്സുകളാണ് ഐപിഎല്‍ താരവിപണിയില്‍ തന്റെ മൂല്യം ഡോവിഡ് ഉയര്‍ത്തിയത് എന്നു പറയാം.
മുന്‍നിര ബാറ്റിങ്ങ് തകര്‍ന്നടിയുമ്പോള്‍ സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ തന്നെ ചടുലമായ ഇന്നിംഗ്സുകളിലൂടെ രക്ഷകവേഷത്തിലെത്തിയാണ് ടിം ഡേവിഡ് ആരാധകരുടെ മനംകവര്‍ന്നത്. മോശം തുടക്കം ലഭിച്ച ഇന്നിംഗ്സുകളിലെല്ലാം ടിം ഡേവിഡിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിലൂടെ മത്സരത്തിലേക്ക് തിരിച്ചുവരാന്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ടീമുകള്‍ക്ക് സാധിച്ചു്. മുംബൈ ഇന്ത്യന്‍സ് കോടികള്‍ വാരിയെറിയാന്‍ തീരുമാനിച്ചതിന്റെ മുഖ്യ കാരണവും ഇതതു തന്നെ.
14 ടി20കളില്‍ സിംഗപ്പൂരിനെ പ്രതിനിധീകരിച്ച് 46.5 ശരാശരിയില്‍ 558 റണ്‍സ് ഡേവിഡ് നേടിയിട്ടുണ്ട്. സിംഗപ്പുരിലാണ് ജനിച്ചതെങ്കിലും ഓസ്ട്രേലിയന്‍ വംശജനാണ് ടിം ഡേവിഡ്. അദ്ദേഹത്തിന്റെ പിതാവ് റോഡറിക് ഡേവിഡ് ഓസ്ട്രേലിയന്‍ സ്വദേശിയാണ്. എന്നാല്‍ ജനിച്ചുവളര്‍ന്ന സിംഗപ്പൂരിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ പ്രത്യക്ഷപ്പെടാനാണ് ടിം ഡേവിഡിന്റെ ആഗ്രഹം.
2019 സെപ്റ്റംബറില്‍, 2019 മലേഷ്യ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് എ ടൂര്‍ണമെന്റിനുള്ള സിംഗപ്പൂരിന്റെ ടീമില്‍ ഡേവിഡ് ഇടംനേടി. 2019 സെപ്റ്റംബര്‍ 17ന് ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് എ ടൂര്‍ണമെന്റില്‍ ഖത്തറിനെതിരെ സിംഗപ്പൂരിനായി ലിസ്റ്റ് എയില്‍ അരങ്ങേറ്റം. അഞ്ച് മത്സരങ്ങളില്‍ നിന്ന് 369 റണ്‍സ് നേടി. ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍ 2019 ഒക്ടോബറില്‍, യുണൈറ്റഡ് അറബ് എമിറേറ്റില്‍ നടന്ന 2019 ഐസിസി ടി20 ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റിനുള്ള സിംഗപ്പൂരിന്റെ ടീമില്‍ .
2021 ലെ റോയല്‍ ലണ്ടന്‍ ഏകദിന കപ്പില്‍ കളിച്ചു. വാര്‍വിക്ഷെയറിനെതിരെ പുറത്താകാതെ 140 റണ്‍സുമായി ലിസ്റ്റ് എ ക്രിക്കറ്റില്‍ തന്റെ ആദ്യ സെഞ്ച്വറി നേടി. ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍, ഡേവിഡ് 102 റണ്‍സ് നേടി, സറേ ഗ്ലൗസെസ്റ്റര്ഷയറിനെ അഞ്ച് വിക്കറ്റിന് തോല്പിച്ച് മത്സരത്തിന്റെ സെമിഫൈനലിലേക്ക് മുന്നേറി. ഫൈനലില്‍, ഡേവിഡ് 6 പന്തില്‍ 15 റണ്‍സ് നേടി, പിന്നീട് ഒരു ക്യാച്ചും ലിയാം ലിവിംഗ്സ്റ്റണിന്റെ നിര്‍ണായക റണ്ണൗട്ടും ടീമിന്റെ വിജയത്തില്‍ ഡോവിഡ് നിര്‍ണായക പങ്ക് വഹിച്ചു. 2022 ടി20 ഡേവിഡുമായി ലങ്കാഷയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ് ഒപ്പുവച്ചു.
മുന്‍നിര ബാറ്റിങ്ങ് തകര്‍ന്നടിയുമ്പോള്‍ സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ തന്നെ ചടുലമായ ഇന്നിംഗ്സുകളിലൂടെ രക്ഷകവേഷത്തിലെത്തിയാണ് ടിം ഡേവിഡ് ആരാധകരുടെ മനംകവര്‍ന്നത്. മോശം തുടക്കം ലഭിച്ച ഇന്നിംഗ്സുകളിലെല്ലാം ടിം ഡേവിഡിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിലൂടെ മത്സരത്തിലേക്ക് തിരിച്ചുവരാന്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ടീമുകള്‍ക്ക് സാധിച്ചു്. മുംബൈ ഇന്ത്യന്‍സ് കോടികള്‍ വാരിയെറിയാന്‍ തീരുമാനിച്ചതിന്റെ മുഖ്യ കാരണവും ഇതതു തന്നെ
സ്പിന്‍ ബോളര്‍മാര്‍ക്കെതിരെ നന്നായി കളിക്കും,പേസ് ബോളര്‍മാരെ അടിച്ചുപറത്തും. സിക്സര്‍ വീരന്. മികച്ച ഫിനിഷര്‍ . മുംബൈ ഇന്ത്യന്‍സിന് പണം മുതലാകുമോ എന്നത് കളത്തിലറിയാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: