ബെംഗലൂരു: ഐപിഎല്‍ താരലേലത്തില്‍ മലയാളി പേസര്‍ എസ്.ശ്രീശാന്തിനെ ആരും വിളിച്ചില്ല. ലേലം അവസാന ഘട്ടത്തിലും ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ട കളിക്കാരുടെ പട്ടികയില്‍, ശ്രീശാന്ത് ഉള്‍പ്പെട്ടില്ല. 50 ലക്ഷം രൂപയായായിരുന്നു് ശ്രീശാന്തിന്റെ അടിസ്ഥാന വില.ലേലപ്പട്ടികയില്‍ 429-ാം സ്ഥാനത്തായിരുന്നു ശ്രീശാന്ത്.
ശ്രീശാന്ത് ഇല്ലങ്കിലും കേരളതാരം വിഷ്ണു വിനോദ് ഐപിഎല്ലില്‍ കളിക്കും. മുഷ്താഖ് അലിയിലും വിജയ് ഹസാരെയിലും കേരളത്തിനായി മിന്നിത്തിളങ്ങിയ കീപ്പര്‍ വിഷ്ണുവിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനെ കിട്ടാന്‍ മുംബൈ ഇന്ത്യന്‍സും ശ്രമിച്ചു. ഇഷാന്‍ കിഷന് ബാക്ക് അപ്പായാണ് മുംബൈ വിഷ്ണു വിനോദിനെ നോട്ടമിട്ടത്. മുംബൈ ടീമില്‍ ഇഷാന്‍ കിഷന്‍ മാത്രമാണ് വിക്കറ്റ് കീപ്പറായുള്ളത്. ഒടുവില്‍ 50 ലക്ഷത്തിന് സണ്‍റൈസേഴ്‌സ് വിഷ്ണുവിനെ ടീമിലെത്തിച്ചു. 0.75 കോടി മുടക്കി സ്വന്തമാക്കിയ വിന്‍ഡീസ് താരം നിക്കോളാസ് പുരാന് ബാക്ക് അപ്പായാണ് സണ്‍റൈസേഴ്‌സില്‍ വിഷ്ണു കളിക്കുക.
താരലേലത്തില്‍ ആദ്യ ദിനത്തില്‍ മലയാളി താരം ബേസില്‍ തമ്പിയെ മുംബയ് ഇന്ത്യന്‍സ് സ്വന്തമാക്കിയിരുന്നു. 30 ലക്ഷമാണ് മുംബൈ മുടക്കിയത്. കേരള പേസര്‍ കെ എം ആസിഫിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ 20 ലക്ഷത്തിന് നിലനിര്‍ത്തി. പകുതി മലയാളിയായ കേരള ടീം അംഗം റോബിന്‍ ഉത്തപ്പയും ചെന്നൈ ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
കര്‍ണാടകയ്‌ക്ക് വേണ്ടി കളിക്കുന്ന ദേവദത്ത് പടിക്കല്‍ (രാജസ്ഥാന്‍ റോയല്‍സ്), കരുണ്‍ നായര്‍ ( റോയല്‍ ചലഞ്ചേഴ്‌സ്)എന്നീ മലയാളികളും ഐപിഎല്‍ ലേലത്തില്‍ പോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: