ബെംഗളൂരു: ഐപിഎല്‍ 15-ാം സീസണിനു മുന്നോടിയായുള്ള താരലേലത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന് കിഷന് പ്രതിഫലത്തുകയില്‍ ഒന്നാമനായി. 15.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് ഇഷാനെ നിലനിര്‍ത്തി. ഐപിഎല്‍ ലേലചരിത്രത്തില്‍, യുവരാജ് സിങ്ങിനു ശേഷം ഒരു ഇന്ത്യന്‍ താരത്തിനു ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന തുകയാണിത്. 2015 ല്‍ ദല്‍ഹി ക്യാപ്റ്റല്‍ 16 കോടിക്കാണ് യുവരാജിനെ സ്വന്തമാക്കിയത്.ക്രിസ് മോറിസ് (16.25 കോടി), പാറ്റ് കമ്മിന്‍സ് (15.50 കോടി) എന്നിവര്‍കൂടി മാത്രമാണ് 15 കോടിയിലധികം രൂപയക്ക് വിറ്റു പോയിട്ടുള്ള താരങ്ങള്‍. പേസര്‍ ദീപക് ചാഹറിനെ 14 കോടിക്ക് ചെന്നൈ തിരിച്ചെടുത്തു. ശ്രേയസ് അയ്യരെ 12.25 കോടി രൂപയ്ക്കു കൊല്‍ക്കത്ത സ്വന്തമാക്കി. മലയാളിതാരം ദേവദത്ത് പടിക്കലിനെ 7.75 കോടിക്കാണു രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കിയത്
ഇംഗ്ലിഷ് താരം ലിയാം ലിവിങ്സ്റ്റണെ 11.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. രണ്ടാം ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ വെസ്റ്റിന്‍ഡീസ് താരം ഒഡീന്‍ സ്മിത്തിനെ 6 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. ഇരുവര്‍ക്കും ഒരു കോടിയായിരുന്നു അടിസ്ഥാന വില.
40 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടിരുന്ന സിംഗപ്പുര്‍ താരം ടിം ഡേവിഡിനെ 8.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. ഇംഗ്ലിഷ് താരം ജോഫ്ര ആര്‍ച്ചറിനെയും എട്ടു കോടിക്ക്
മുംബൈ വിളിച്ചെടുത്തത്. വെസ്റ്റിന്‍ഡീസ് താരം റൊമാരിയോ ഷെഫേര്‍ഡിനെ 7.75 കോടി രൂപയ്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദും സ്വന്തമാക്കി.
ഇടംകയ്യന്‍ പേസര്‍ ഖലീല്‍ അഹമ്മദിനെ ഡല്‍ഹി ക്യാപിറ്റല്‍സ് ് 5.25 കോടി രൂപയ്ക്ക് ടീമിലെത്തിച്ചത്. ചേതന്‍ സാകരിയയെയും 4.20 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. നവ്ദീപ് സെയ്നിയെ 2.60 കോടി രൂപയ്ക്ക് രാജസ്ഥാന് റോയല്‍സും ജയ്ദേവ് ഉനദ്കടിനെ 1.40 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സും സ്വന്തമാക്കി.
റൊമാരിയോ ഷെഫേര്‍ഡ് 7.75 കോടി രൂപയ്ക്ക് രാജസ്ഥാന് റോയല്‍സില്‍ കളിക്കും. ഡേവിഡ് മില്ലര്‍ 3 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സില്‍ കളിക്കും
അല്‍സാരി ജോസഫിനെ 2.40 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് പിടിച്ചു. ഷോണ്‍ ആബട്ട് 2.40 കോടി രൂപയ്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ആദം മില്‍നെ 1.90 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്സില്‍ കളിക്കും .റൂവന്‍ പവലിനെ 2.8 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് ലേലത്തില്‍ പിടിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: