ന്യൂഡൽഹി : ബുര്‍ഖ സ്ത്രീപീഢനത്തിന്റെ പ്രതീകമാണെന്ന് വിഖ്യാത ബംഗ്ലാദേശി നോവലിസ്റ്റ് തസ്ലിമ നസ്റീന്‍. ബുർഖ-ഹിജാബ് ഒരിക്കലും ഒരു സ്ത്രീയുടെ ചോയിസ് അല്ല . ബുർഖ, നിഖാബ്, ഹിജാബ് എന്നിവയ്‌ക്ക് സ്ത്രീകളെ ലൈംഗിക വസ്തുക്കളായി മാറ്റുക എന്ന ഒറ്റ ലക്ഷ്യമുണ്ട്. സ്ത്രീകളെ കാണുമ്പോൾ ലൈംഗികമായി ഉമിനീർ പൊഴിക്കുന്ന പുരുഷന്മാരിൽ നിന്ന് സ്ത്രീകൾ സ്വയം ബുര്‍ഖ ധരിച്ച് തന്നെ മറയ്‌ക്കണം എന്ന് വരുന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും മാന്യമായ ഒരു ചിന്തയല്ല.
ഇറാൻ സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാക്കി. സ്ത്രീകൾ തെരുവിലിറങ്ങി ഹിജാബ് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. ഇപ്പോഴും ഹിജാബ് തങ്ങളുടെ ഐഡന്‍റിറ്റിയായി കരുതുന്ന കർണാടകയിലെ സ്ത്രീകൾ കുറച്ചുകൂടി അർത്ഥവത്തായ ആദരണീയമായ ഒരു ഐഡന്‍റിറ്റി കണ്ടെത്താൻ പരിശ്രമിക്കേണ്ടതുണ്ട് – തസ്ലിമ നസ്റീന്‍ വ്യക്തമാക്കുന്നു.
ഇന്ത്യയെപ്പോലുള്ള ഒരു മതേതര രാജ്യത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനം അതിന്റെ വിദ്യാർത്ഥികൾക്ക് മതേതര വസ്ത്രധാരണ നിയമങ്ങൾ നിർബന്ധമാക്കുന്നത് തീര്‍ത്തും ശരിയാണെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റിന്‍.ഹിജാബ് വിവാദങ്ങൾ അവസാനിപ്പിക്കാൻ ഒരു പോലെയുള്ള ഡ്രസ് കോഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ആവശ്യമാണെന്നും തസ്ലിമ നസ്റീന്‍ പറഞ്ഞു.
മതത്തിനുള്ള അവകാശം വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന് മുകളിലല്ലെന്നും തസ്ലിമ നസ്റിന്‍ പറഞ്ഞു. ‘ദി പ്രിന്‍റി’ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് തസ്ലിമ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അവര്‍ പറഞ്ഞു. പൊളിറ്റിക്കൽ ഇസ്ലാം പോലെ, ബുർഖ-ഹിജാബും ഇന്ന് രാഷ്‌ട്രീയമാണ് . പന്ത്രണ്ട് വർഷം മുമ്പ്, കർണാടകയിലെ ഒരു പ്രാദേശിക പത്രം ബുർഖയെക്കുറിച്ച് എന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ചില മുസ്ലീം മതമൗലികവാദികൾ ഓഫീസ് തകർക്കുകയും കത്തിക്കുകയും ചെയ്തു. ചുറ്റുമുള്ള കടകളും വ്യാപാര സ്ഥാപനങ്ങളും അവർ കത്തിച്ചു. പോലീസ് വെടിവെപ്പിൽ രണ്ടു പേർ മരിച്ചു. ഒരു ലളിതമായ ബുർഖ ഇപ്പോഴും തീ കത്തുന്നതിന് കാരണമാകും. ബുർഖയുടെ പേരിൽ ഇപ്പോഴും കലാപങ്ങൾ പൊട്ടിപ്പുറപ്പെടാം.- തസ്ലിമ നസ്റീന്‍ താക്കീത് നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: